ലക്ഷങ്ങൾ ശമ്പളം, പങ്കാളിക്കും സൗജന്യ ചികിത്സ, പെൻഷൻ; പിഎസ്‌സി അംഗത്വമെന്ന ലോട്ടറി
തിരുവനന്തപുരം ∙ പിഎസ്‌സി അംഗമായാൽ എന്താണു ഗുണം? പിഎസ്‌സി അംഗത്വത്തിനായി സിപിഎം നേതാവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ആരോപണം വിവാദമാകുമ്പോൾ ഈ ചോദ്യമാണുയരുന്നത്. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനുമാണു പദവിയെ ആകര്‍ഷകമാക്കുന്നത് എന്നാണ് മറുപടി. ഒരു പിഎസ്‌സി അംഗത്തിന് ആകെ ശമ്പളമായി ലഭിക്കുന്നത്

തിരുവനന്തപുരം ∙ പിഎസ്‌സി അംഗമായാൽ എന്താണു ഗുണം? പിഎസ്‌സി അംഗത്വത്തിനായി സിപിഎം നേതാവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ആരോപണം വിവാദമാകുമ്പോൾ ഈ ചോദ്യമാണുയരുന്നത്. ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനുമാണു പദവിയെ ആകര്‍ഷകമാക്കുന്നത് എന്നാണ് മറുപടി. ഒരു പിഎസ്‌സി അംഗത്തിന് ആകെ ശമ്പളമായി ലഭിക്കുന്നത് 2,42,036 രൂപയാണ്. ഇതു പോരെന്ന നിലപാടിലാണു പിഎസ്‌സി. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.
നിലവില്‍ അംഗത്തിന് രണ്ടര ലക്ഷം രൂപയ്ക്കടുത്തു ശമ്പളത്തിനു പുറമേ കാര്‍, വീട്, യാത്രാബത്ത, ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷന്‍, ഡ്രൈവര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡഫേദാര്‍ എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കും. ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങൾ. 20 അംഗങ്ങളില്‍ 10 പേര്‍ സര്‍വീസ് രംഗത്തുള്ളവരും 10 പേര്‍ പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ളവരുമാകാമെന്നാണു ചട്ടം. ചെയര്‍മാന് 76,450 രൂപയാണ് അടിസ്ഥാന ശമ്പളം. 223 ശതമാനം ഡിഎ ഉള്‍പ്പെടെ 2.51 ലക്ഷം ശമ്പളം. വാഹനവും ഡ്രൈവറും യാത്രാച്ചെലവും ആജീവനാന്തം ചികിത്സാച്ചെലവും സര്‍ക്കാര്‍ നല്‍കും.
അംഗത്തിനു 70,290 രൂപ അടിസ്ഥാന ശമ്പളം. 223 ശതമാനം കേന്ദ്ര നിരക്കിലുള്ള ഡിഎയും കൂട്ടി ആകെ ശമ്പളമായി 2,42,036 രൂപ ലഭിക്കും. പുറമേ എച്ച്ആര്‍എ 10,000 രൂപ, യാത്രാബത്ത 5000 രൂപ, സ്വന്തം വാഹനത്തിലുള്ള യാത്രയ്ക്ക് കിലോമീറ്ററിനു 15 രൂപ എന്നിവയും നല്‍കും. വാഹനമില്ലെങ്കില്‍ വാങ്ങാന്‍ പലിശരഹിത വായ്പയും ഡ്രൈവര്‍ക്ക് ശമ്പളവും സര്‍ക്കാരാണു നൽകുക. അംഗങ്ങളുടെയും പങ്കാളിയുടെയും ചികിത്സാചെലവും സൗജന്യം. 6 വര്‍ഷമാണ് കാലാവധി. അംഗം ചെയര്‍മാനായാല്‍ ആറു വര്‍ഷം കൂടി തുടരാം. ആറു വര്‍ഷമാണ് അംഗത്വമെങ്കിലും 62 വയസ്സുവരെയേ തുടരാനാകൂ. 6 വര്‍ഷം അംഗത്വം ലഭിച്ചവര്‍ക്ക് ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ വരെ പെന്‍ഷന്‍ ലഭിക്കും.
പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം 4 ലക്ഷം രൂപയും അംഗങ്ങളുടേത് 3.75 ലക്ഷം രൂപയുമാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് കത്തു നല്‍കിയത്. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. ചെയര്‍മാന് പെന്‍ഷന്‍ 2.50 ലക്ഷവും അംഗങ്ങള്‍ക്ക് 2.25 ലക്ഷവും ആക്കാനുള്ള ആലോചനയാണ് നടക്കുന്നത്. പിഎസ്‌സി ഭരണഘടനാ സ്ഥാപനമായതിനാല്‍ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങള്‍ വേണമെന്നാണ് ആവശ്യം. മറ്റു സംസ്ഥാനങ്ങളില്‍ ഏഴോ എട്ടോ അംഗങ്ങള്‍ ഉള്ളപ്പോള്‍ ഇവിടെ 21 അംഗങ്ങളാണുള്ളത്. കേന്ദ്രത്തിലെ യുപിഎസ‌്സിയില്‍ 9 അംഗങ്ങളേയുള്ളൂ.