കൊച്ചി∙ മദ്യക്കുപ്പിയിലെ മദ്യം ഒഴിവാക്കി പകരം മറ്റൊരു ദ്രാവകത്തിൽ കടത്താൻ ശ്രമിച്ച 13 കോടിയുടെ ലഹരിവസ്തുക്കളുമായി കെനിയന്‍ പൗരനെ പിടികൂടി നെടുമ്പാശ്ശേരി ഡിആർഐ. കേരളത്തിൽ ആദ്യമായാണു ദ്രാവക രൂപത്തിലുള്ള കൊക്കെയ്ൻ കണ്ടെത്തുന്നത്. ഇതിനു പുറമേ ശരീരത്തിനകത്തുകൂടി കടത്താൻ ശ്രമിച്ച 200 ഗ്രാം ലഹരി വസ്തുവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മദ്യക്കുപ്പിയിലെ മദ്യം ഒഴിവാക്കി പകരം മറ്റൊരു ദ്രാവകത്തിൽ കടത്താൻ ശ്രമിച്ച 13 കോടിയുടെ ലഹരിവസ്തുക്കളുമായി കെനിയന്‍ പൗരനെ പിടികൂടി നെടുമ്പാശ്ശേരി ഡിആർഐ. കേരളത്തിൽ ആദ്യമായാണു ദ്രാവക രൂപത്തിലുള്ള കൊക്കെയ്ൻ കണ്ടെത്തുന്നത്. ഇതിനു പുറമേ ശരീരത്തിനകത്തുകൂടി കടത്താൻ ശ്രമിച്ച 200 ഗ്രാം ലഹരി വസ്തുവും ഇയാളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തുടർന്ന് ഇയാളുടെ ശരീരത്തിൽനിന്നു ലഹരി കണ്ടെത്തുകയായിരുന്നു. ചെക്ക് ഇന്നിൽ എത്തിച്ച ലഗേജില്‍ കണ്ടെത്തിയ പൊട്ടിച്ചിട്ടില്ലാത്ത മദ്യക്കുപ്പിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തുകയായിരുന്നു. കാഴ്ചയിൽ മദ്യമെന്നു തെറ്റിദ്ധരിക്കുന്ന, പിന്നീടു ലഹരിമരുന്നു വേര്‍തിരിച്ചെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ദ്രാവകമാണു കണ്ടെടുത്തത്. ഡിആർഐ അറസ്റ്റ് ചെയ്ത വിദേശ പൗരനെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ടാൻസാനിയയിൽനിന്നു കൊച്ചിയിലെത്തിയ ദമ്പതികളിൽനിന്ന് 33 കോടിയുടെ ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു.

English Summary:

Nedumbassery DRI Nabs Kenyan National with Rs 13 Crore Worth Drugs