തിരുവനന്തപുരം∙ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക. കൺസഷന്റെ പേരിൽ വിദ്യാർഥികൾ ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് ബസ് ഉടമകളുടെ തീരുമാനം. കൺസഷൻ നേടാൻ യൂണിഫോം മാനദണ്ഡമായിരിക്കില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസഷൻ അനുവദിക്കുക. കൺസഷന്റെ പേരിൽ വിദ്യാർഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയാണ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ തീരുമാനം.

കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമർദനം ഏറ്റിരുന്നു. യൂണിഫോമും കാർഡും ഇല്ലാതെ കൺസഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു വന്ന് മർദിച്ചെന്നാണ് കണ്ടക്ടർ പറഞ്ഞത്. എന്നാൽ മാന്യമല്ലാത്ത രീതിയിൽ കണ്ടക്ടർ സംസാരിച്ചുവെന്നും അതിനാലാണ് മർദിച്ചതെന്നും പെൺകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ADVERTISEMENT

സംഘർഷം ഭയന്ന് ജീവനക്കാർ ജോലിക്കെത്തുന്നില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഇനിയും ഇത്തരം സംഘർഷങ്ങൾ തുടർന്നാൽ വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കും. ഇക്കാര്യം ഉടൻ സർക്കാർ, മോട്ടർ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.

English Summary:

Private Bus Operators Demand Cards for Student Concessions After Violent Incidents

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT