തിരുവനന്തപുരം∙ പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വാക്പോരും പ്രതിപക്ഷത്തിന്റെ വോക്കൗട്ടും. വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ മാധ്യമവാർത്തകളല്ലാതെ

തിരുവനന്തപുരം∙ പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വാക്പോരും പ്രതിപക്ഷത്തിന്റെ വോക്കൗട്ടും. വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ മാധ്യമവാർത്തകളല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വാക്പോരും പ്രതിപക്ഷത്തിന്റെ വോക്കൗട്ടും. വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ മാധ്യമവാർത്തകളല്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വാക്പോരും പ്രതിപക്ഷത്തിന്റെ വോക്കൗട്ടും. വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ മാധ്യമവാർത്തകളല്ലാതെ ക്രമക്കേടുണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിഎസ്‌സി അംഗത്വം സർക്കാർ ലേലത്തിനു വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചതിനു തൊട്ടുമുൻപ് കോൺഗ്രസ് പൊലീസിനു പരാതി അയച്ചെന്നും ഇതു പ്രതിപക്ഷ നേതാവിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി പണം നൽകി ഒത്തുതീർപ്പാക്കിയതിനുശേഷം ഇന്നലെ പറഞ്ഞ കാര്യങ്ങൾപോലും മുഖ്യമന്ത്രി ഇന്നു മാറ്റിപ്പറഞ്ഞെന്ന് വി.ഡി.സതീശൻ ആരോപിച്ചതോടെ അതെല്ലാം കോൺഗ്രസിന്റെ പരിപാടിയാണ് ഞങ്ങൾ അങ്ങനെ ചെയ്യില്ലെന്നു മുഖ്യമന്ത്രിയും തിരിച്ചടിച്ചു.

ADVERTISEMENT

‘‘പിഎസ്‌സി അംഗത്വമെന്നത് ഭരണഘടനാപരമായ ചുമതലയാണ്. പാർട്ടി നേതാക്കളുടെ സന്തത സഹചാരികളാണ് ഇതിലെ തെറ്റുകാർ. നേതാക്കളുടെ കൂടെ നടന്നു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നവർ നേതാക്കൾക്കു നൽകാനാണെന്നു വിശ്വസിപ്പിച്ച് ആളുകളിൽനിന്നു പണം തട്ടുകയാണ്. ആരോപണമുയർന്ന നേതാക്കൾ തെറ്റുചെയ്തെന്നല്ല പറയുന്നത്. ഇങ്ങനെയൊരു കോക്കസ് പ്രവർത്തിക്കുന്നുവെന്നു പൊതുമരാമത്ത് മന്ത്രി തന്നെ പരാതി കൊടുത്തുകഴിഞ്ഞു. കണ്ണൂരിൽ മാത്രമല്ല കോഴിക്കോട്ടും കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നാണ് അതിനർഥം. 

പിഎസ്‌സി അംഗത്വം ലേലത്തിനു വയ്ക്കുന്നത് ആദ്യമായല്ല. നേരത്തെ എൻസിപിയുടെ എ.കെ.ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബിജു ആബേൽ ജേക്കബിന്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതിൽ പിഎസ്‌സി അംഗത്തെ നിയമിക്കാൻ ലക്ഷക്കണക്കിനു രൂപ വാങ്ങിയെന്നു പരാമർശിച്ചിരുന്നു. ജനതാദൾ എസിനുള്ള പോസ്റ്റ് ഒരു വർഷമായി നിയമിക്കാതിരിക്കുകയാണെന്ന് ആ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ തന്നെ പരാതി നൽകി. കൂടുതൽ പണം നൽകുന്നവർക്കാണ് കൊടുക്കുന്നത്. ഐഎൻഎല്ലിനെ സംബന്ധിച്ചും ആക്ഷേപം ഉണ്ടായി. സർക്കാരിനു നേതൃത്വം നൽകുന്ന പാർട്ടി തന്നെ അംഗത്വം ലേലത്തിൽ വച്ചാൽ ഘടകകക്ഷികളും അതു ചെയ്യും. ഇങ്ങനെ പണം വാങ്ങിവന്നവർ പിഎസ്‌സിയിൽ വന്നാൽ അതിന്റെ വിശ്വാസ്യത എന്താകും?

ADVERTISEMENT

നിങ്ങളുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമല്ല ഇത്. ഇത്രയും പരാതി വന്നിട്ടും കേസ് പൊലീസിനു നൽകിയില്ല. പരാതി ഫ്രീസറിൽ വച്ചു. ഇതു ഗൗരവമേറിയ ക്രിമിനൽ കുറ്റമാണ്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തണം. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണം’’– സബ്മിഷനിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയാണ് പിഎസ്‌സി. ഇതുവരെ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പ്രകാരം കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി‌എസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ADVERTISEMENT

‘‘ഇതിലുള്ള മാധ്യമവാർത്തകൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചതിനുശേഷം ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന പേരിൽ കോഴിക്കോട് സിറ്റ് പൊലീസ് കമ്മിഷണർക്ക് ഒരു പരാതി ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ അതിനു ബലം ലഭിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. വിഷയത്തിൽ ഏത് അന്വേഷണത്തിനും തയാറാണ്. തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കും’’–മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

പിഎസ്‌സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തിലും നടത്താറുണ്ട്. ആ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ ഇതിന്റെ ഭാഗമായി കരിവാരി തേയ്ക്കാന്‍ ശ്രമിക്കരുത്. 1956 നു ശേഷം പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയില്‍ 1982 ല്‍ 9 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് 1983 ല്‍ 13 ഉം 1984 ല്‍ 15 ഉം ആയി. പിന്നീട് മാറ്റം വരുന്നത് 2005 ലാണ്, അത് 18 ആയി. 2013 ആയപ്പോള്‍ വീണ്ടും മാറ്റം വന്ന് 21 ആയി. ഇതെല്ലാം യുഡിഎഫ് ഭരണകാലത്താണ്. ഇതേവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗത്വത്തില്‍ വർധനവ് വരുത്തിയിട്ടില്ല. 2016ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ 21 അംഗങ്ങള്‍ വേണ്ടതുണ്ടോ എന്ന പരിശോധന നടന്നിരുന്നു. ധാരാളം റിക്രൂട്ട്മെന്റുകളും മറ്റും ഉണ്ടെന്ന വാദഗതി വന്നപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു. എണ്ണം വർധിപ്പിച്ചിട്ടില്ല.

പിഎസ്‌സി അംഗങ്ങളായി നിയമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് 2004 ല്‍ വലിയ വിവാദം ഉയര്‍ന്നുവന്നിരുന്നു. അതില്‍ അന്തരിച്ച കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, വക്കം പുരുഷോത്തമന്‍ എന്നിവരുടെയെല്ലാം പേരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നിയതമായ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത്. സര്‍വ്വഥാ യോഗ്യരായ ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തിലിരിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം നിശ്ചയിക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള തെറ്റായ രീതികളോ ദുസ്വാധീനങ്ങളോ ഉണ്ടാകുന്നില്ല എന്നത് ഉറപ്പിച്ചു തന്നെ പറയാനാകും. അതുകൊണ്ടുതന്നെ ഇതേവരെയുള്ള പിഎസ്‌സിയുടെ പ്രവര്‍ത്തനമെടുത്ത് പരിശോധിച്ചാല്‍ നിയമിക്കപ്പെട്ട അംഗങ്ങളെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമോ പിഎസ്‌സി അംഗങ്ങളുടെ നിയമനത്തെക്കുറിച്ച് മറ്റേതെങ്കിലും തരത്തിലുള്ള ആക്ഷേപമോ ഉയര്‍ന്നുവന്നിട്ടില്ല. 

പ്രതിപക്ഷ നേതാവ് ഈ പ്രശ്നം ഇവിടെ ഉന്നയിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപോല്‍ബലകമായി വസ്തുത എന്തെങ്കിലും വേണമെന്നതിനാല്‍, ഇന്നു രാവിലെ 8.21ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നു പറഞ്ഞു ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. അതാണ് ആദ്യമായി കിട്ടിയ ഒരു പരാതി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പരാതി വേണമല്ലോ എന്ന കൃത്യമായ ധാരണയോടെ തയ്യാറാക്കിയതാണ് അതെന്ന്  ആര്‍ക്കും മനസ്സിലാകും. രാജ്യത്ത് തന്നെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ യാതൊരു തരത്തിലുള്ള ബാഹ്യഇടപെടലും ഉണ്ടായിട്ടില്ല എന്നത് അംഗീകരിക്കപ്പെട്ടതാണ്. അത്തരമൊരു ഭരണഘടനാ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള മാധ്യമ വാര്‍ത്തകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടായതായി ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

English Summary:

PSC Membership Bribery Allegations Ignite Fiery Debate Between Opposition Leader and Chief Minister