അരൂരിലെ ഉയരപ്പാത നിർമാണം: ഗതാഗതക്കുരുക്ക്, വൻ പ്രതിഷേധം, കടകളടച്ച് ഹർത്താൽ
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയിൽ ഒരു മുന്നൊരുക്കവുമില്ലാതെ ഏറ്റവും സമയമെടുക്കുന്ന പദ്ധതി നടപ്പാക്കിയതിൽ വൻ പ്രതിഷേധം. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെ നിർമാണത്തിൽ നാട്ടുകാർക്ക് പ്രതിഷേധം.

അരൂർ∙ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പാതയിൽ ഒരു മുന്നൊരുക്കവുമില്ലാതെ, ഏറ്റവും സമയമെടുക്കുന്ന പദ്ധതി നടപ്പാക്കിയതിൽ വൻ പ്രതിഷേധം. ദേശീയപാത 66 ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെ നിർമാണത്തിലാണ് നാട്ടുകാർക്ക് പ്രതിഷേധം. എറണാകുളം നഗരത്തിലേക്കും മറ്റുമുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ ഗതാഗതക്കുരുക്കിൽ വൈകുന്നത്. ഇതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഉച്ച വരെ ഹർത്താൽ ആചരിച്ചു.
ഉയരപ്പാത നിർമാണത്തിലെ അശാസ്ത്രീയതയും മറ്റു പ്രശ്നങ്ങളും ഉന്നയിച്ച് ചന്തിരൂരിൽ റസിഡന്റ്സ് അസോസിയേഷന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത് . ഉച്ചവരെ കടകൾ അടച്ചാണ് ഹർത്താൽ. കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രികരും വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പൊടിയിൽ വിഷമിക്കുകയാണ്. തുറവൂർ മുതൽ ഒറ്റപ്പുന്ന വരെയുള്ള ഭാഗങ്ങളിൽ ചരക്കുവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ അസഹ്യമായ പൊടിയാണ് ഉയരുന്നത്.
പാതയോരത്തെ തട്ടുകടകളിൽ ഭൂരിഭാഗവും പൊടി രൂക്ഷമായതോടെ പൂട്ടി. വ്യാപാര സ്ഥാപനങ്ങളിൽ വിൽപനക്കായി അടുക്കിയ സാധനങ്ങളിൽ പൊടിപിടിച്ചതിനാൽ വാങ്ങാനാളില്ല. ഇതു കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു.