ആഡംബര കാർ ഇടിച്ച് മത്സ്യവിൽപനക്കാരിയായ കാവേരി മരിച്ച സംഭവത്തിൽ, പ്രതി മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയ ബാർ ഇടിച്ചു നിരത്തി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് കോർപറേഷൻ ഉദ്യോഗസ്ഥർ ബുധനാഴ്ച ഇടിച്ചു നിരത്തിയത്. ശനിയാഴ്ച രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ മിഹിർ ഷാ ഞായറാഴ്ച പുലർച്ചെ വരെ ഇവിടെനിന്ന് മദ്യപിച്ചിരുന്നുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ആഡംബര കാർ ഇടിച്ച് മത്സ്യവിൽപനക്കാരിയായ കാവേരി മരിച്ച സംഭവത്തിൽ, പ്രതി മിഹിർ ഷായ്ക്ക് മദ്യം വിളമ്പിയ ബാർ ഇടിച്ചു നിരത്തി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് കോർപറേഷൻ ഉദ്യോഗസ്ഥർ ബുധനാഴ്ച ഇടിച്ചു നിരത്തിയത്. ശനിയാഴ്ച രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയ മിഹിർ ഷാ ഞായറാഴ്ച പുലർച്ചെ വരെ ഇവിടെനിന്ന് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വർളിയിൽ വച്ച്, മിഹിർ ഓടിച്ച കാർ കാവേരിയും ഭർത്താവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. മുംബൈ പോലീസ് ചൊവ്വാഴ്ച ബാറിൽ പരിശോധന നടത്തിയ ശേഷം ഇവിടം സീൽ ചെയ്തിരുന്നു.

‌കഴിഞ്ഞ ദിവസം മിഹിർ ഷാ അറസ്റ്റിലായതിന് പിന്നാലെ, മരിച്ച കാവേരിയുടെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. അപകടം നടന്ന് മൂന്നു  ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായതെന്നും വൈദ്യ പരിശോധനയിൽ ശരീരത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനാകില്ലെന്നും കുടുംബം ആരോപിച്ചു.

ADVERTISEMENT

അതേസമയം, മിഹിർ ഷായുടെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി. പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാ‌ഥ് ഷിണ്ഡെയാണ് നടപടിയെടുത്തത്. പൽഘാർ ജില്ലയിലെ ശിവസേനയുടെ ഡപ്യൂട്ടി ലീഡറായിരുന്നു രാജേഷ് ഷാ.

English Summary:

BMC demolishes Juhu bar where BMW hit-and-run case accused Mihir Shah drank liquor