അഹങ്കാരത്തിന് കൈയും കാലും വച്ചാല്‍ വി.ഡി.സതീശനായെന്ന് കടകംപള്ളി; സഭയിൽ ബഹളം
തിരുവനന്തപുരം∙ അഹങ്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിക്കല്ലെന്നും ധാര്‍ഷ്ട്യത്തിന് കൈയും കാലും മുഖവും വച്ചാല്‍ അത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആയിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിയമസഭയില്‍. മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നു സ്ഥാപിക്കാനുള്ള പരിശ്രമമാണ് ഒരു വിഭാഗം

തിരുവനന്തപുരം∙ അഹങ്കാരവും ധാര്‍ഷ്ട്യവും മുഖ്യമന്ത്രിക്കല്ലെന്നും ധാര്‍ഷ്ട്യത്തിന് കൈയും കാലും മുഖവും വച്ചാല്‍ അത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആയിരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നിയമസഭയില്‍. മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നു സ്ഥാപിക്കാനുള്ള പരിശ്രമമാണ് ഒരു വിഭാഗം നടത്തുന്നതെന്ന് കടകംപള്ളി ആരോപിച്ചു.
മുഖ്യമന്ത്രി ഒരിക്കല്‍ പോലും അഹങ്കാരത്തോടെ സംസാരിക്കാറില്ല. എന്നാല്‍ യഥാര്‍ഥ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന നേതാവാരെന്ന് സഭയില്‍ നോക്കിയാല്‍ കാണാം. എത്രമാത്രം ധാര്‍ഷ്ട്യത്തോടും അഹങ്കാരത്തോടും കൂടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഓരോ വിഷയത്തേയും സമീപിക്കുന്നത്. അഹങ്കാരമെന്ന വികാരത്തിന് കൈയും കാലും തലയും മുഖവുമെല്ലാം വച്ചാല്‍ അത് കേരളത്തിന്റെ പ്രതിപക്ഷ നേതാവായ വി.ഡി.സതീശനായിരിക്കുമെന്നും അത് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണെന്നും കടകംപള്ളി പറഞ്ഞു. കള്ളം പറഞ്ഞും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയും എക്കാലവും വിജയിക്കാമെന്ന് കരുതരുതെന്നും പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചെങ്കിലും താന്‍ പറഞ്ഞത് പറഞ്ഞതു തന്നെയാണെന്നും കടകംപള്ളി പറഞ്ഞു.