നാട്ടുകാരുടെ പ്രതിഷേധം ഫലിച്ചു; മുഴുവൻ സമയ പട്രോളിങ് ഉൾപ്പെടെ അംഗീകരിക്കുമെന്ന് ഉറപ്പ്, സമരം അവസാനിപ്പിച്ചു
മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ മലയാറ്റൂരിൽ പ്രദേശവാസികൾ നടത്തിയ സമരം അവസാനിപ്പിച്ചു. കാട്ടാന ശല്യത്തിനെതിരെ ഇന്നു രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധമാണ് സബ് കലക്ടർ കെ.മീരയുടെ ഇടപെടലോടെ അവസാനിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നു സ്ഥലത്തെത്തിയ സബ് കലക്ടർ പറഞ്ഞു.

കൊച്ചി∙ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ മലയാറ്റൂരിൽ പ്രദേശവാസികൾ നടത്തിയ സമരം അവസാനിപ്പിച്ചു. കാട്ടാന ശല്യത്തിനെതിരെ ഇന്നു രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധമാണ് സബ് കലക്ടർ കെ.മീരയുടെ ഇടപെടലോടെ അവസാനിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നു സ്ഥലത്തെത്തിയ സബ് കലക്ടർ പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നും അവര്‍ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി നിലവിലുള്ള മൂന്നു വാച്ചർമാര്‍ക്കു പുറമേ മൂന്നു പേരെക്കൂടി അധികമായി നിയമിക്കും. ഇവരുടെ മുഴുവൻ സമയ പട്രോളിങ് ഇവിടെ ഉറപ്പാക്കും. മാത്രമല്ല, ആളുകൾ ജോലിക്കു പോയി വരുന്ന സമയത്തും കുട്ടികള്‍ സ്കൂളിൽ പോയി വരുന്ന സമയത്തും വാച്ചർമാരുടെ മേൽനോട്ടം ഉണ്ടാവും. കാടിന്റെ വശങ്ങളിൽ ആനകൾ നിൽക്കുന്നതു പെട്ടെന്ന് അറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ അടിക്കാട് വെട്ടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആനകൾ ഉൾക്കാട്ടിലേക്കു പോകാത്ത സാഹചര്യത്തിൽ ഇന്നു മുഴുവൻ സമയവും വാച്ചർമാരുെട നിരീക്ഷണം ഇവിടെയുണ്ടാകും.
പല സ്ഥലത്തുനിന്നും പിടിക്കുന്ന വിഷപ്പാമ്പുകളെ അടക്കം ഇവിടെ തുറന്നു വിടുന്നതിനെതിരെയും ജനങ്ങളുടെ പ്രതിഷേധം ഉയർന്നിരുന്നു. ഇത് അവസാനിപ്പിക്കുമെന്നു വനംവകുപ്പ് ഉറപ്പു നൽകിയിട്ടുണ്ട് എന്ന് സബ് കലക്ടർ വ്യക്തമാക്കി. രോഗം വന്നും അല്ലാതെയുമൊക്കെ ചത്ത ആനകളെ ഇവിടെ കൊണ്ടുവന്നു കുഴിച്ചിടുന്നതും അവസാനിപ്പിക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അവശിഷ്ടങ്ങളൊക്കെ ഒഴുകി പെരിയാറിൽ ചെന്നു ചേരുന്ന അവസ്ഥയുമുണ്ട്. ഇക്കാര്യങ്ങൾ വനംവകുപ്പുമായി സംസാരിച്ചു പരിഹരിക്കുമെന്നും സബ് കലക്ടർ വ്യക്തമാക്കി. ആനകൾ ജനവാസ മേഖലകളിലേക്കു കടക്കുന്നത് തടയാനുള്ള സോളർ വേലി സ്ഥാപിക്കുന്നതിനുള്ള റീ ടെൻഡറിങ് ഉടൻ പൂർത്തിയാക്കും. ടെൻഡർ നടപടികൾ പൂര്‍ത്തിയായാൽ ഉടൻ നിർമാണം ആരംഭിക്കും. ഇതിനുള്ള ഫണ്ട് അനുവദിച്ചു കഴിഞ്ഞതായും സബ് കലക്ടർ പറഞ്ഞു.
ഇന്നു രാവിലെയാണു മലയാറ്റൂരിലെ ഇല്ലിത്തോട്ടത്തിലുള്ള കൃഷിയിടത്തിൽ കുട്ടിയാന കിണറ്റിൽ വീണത്. രാവിലെ തള്ളയാന തന്നെ കുട്ടിയാനയെ കിണറ്റിൽനിന്ന് വലിച്ചുകയറ്റി രക്ഷപെടുത്തിയിരുന്നു. ഇതിനു പിന്നാലെ പ്രദേശവാസികൾ തടിച്ചു കൂടുകയും വനംവകുപ്പിനെതിരെ രൂക്ഷമായ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പെരുമ്പാവൂർ എസിപി സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ നാട്ടുകാർ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ വനംവകുപ്പിന്റെ എസിഎഫുമായി ജനങ്ങൾ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. വനംവകുപ്പ് ഡിഎഫ്ഒയ്ക്കെതിരെയായിരുന്നു പ്രധാന പ്രതിഷേധം. തങ്ങൾ പ്രശ്നങ്ങളും പരാതികളും അവതരിപ്പിക്കുമ്പോൾ പരിഹസിക്കുകയാണ് ഡിഎഫ്ഒ ചെയ്യുന്നത് എന്നാണ് നാട്ടുകാർ ആരോപിച്ചത്. ആറു മാസം മുമ്പ് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു പോയതാണ് ഡിഎഫ്ഒയെങ്കിലും ഒന്നും ചെയ്തില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സബ് കലക്ടർ ആദ്യം ജനങ്ങളുടെ ആവശ്യം സംബന്ധിച്ച് ഡിഎഫ്ഒയോടു സംസാരിച്ചു. തുടർന്നാണു നാട്ടുകാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയത്.