കൊച്ചി ∙ മാധ്യമരംഗത്ത് ക്രിയാത്മക സംഭാവനകള്‍ക്കുള്ള ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിന്. 1997 മുതൽ ഡിജിറ്റൽ മാധ്യമരംഗത്ത് നൽകിയ മികവുകൾ പരിഗണിച്ച് പയനിയർ ഇൻ ഓൺലൈൻ മീഡിയ എന്ന വിഭാഗത്തിലാണ് അവാർഡ്. മുതിർന്ന മാധ്യമപ്രവർത്തകൻ മുരളി പാറപ്പുറം ലൈഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മാധ്യമരംഗത്ത് ക്രിയാത്മക സംഭാവനകള്‍ക്കുള്ള ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് മനോരമ ഓൺലൈൻ കോഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബിന്. 1997 മുതൽ ഡിജിറ്റൽ മാധ്യമരംഗത്ത് നൽകിയ മികവുകൾ പരിഗണിച്ച് പയനിയർ ഇൻ ഓൺലൈൻ മീഡിയ എന്ന വിഭാഗത്തിലാണ് അവാർഡ്.

മുതിർന്ന മാധ്യമപ്രവർത്തകൻ മുരളി പാറപ്പുറം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടി. ഇൻഡിവുഡും ഏരീസ് കലാനിലയവും സംയുക്തമായാണ് അച്ചടി, ദൃശ്യ, റേഡിയോ, ഡിജിറ്റൽ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമപ്രവർത്തകരെ ആദരിച്ചത്.

ADVERTISEMENT

ഇന്ത്യയിലെ വിനോദ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ മേഖലകളെ ‘ഇൻഡിവുഡ്’ എന്ന ആഗോള കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സോഹൻ റോയ് രൂപം നൽകിയ ‘പ്രോജക്ട് ഇൻഡിവുഡ്’ എന്ന പദ്ധതിയുടെ ഭാഗമാണ് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരങ്ങൾ. സോഹൻ റോയ്, ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹൻ റോയ്, സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മിനി സാജൻ തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു.

പുരസ്കാര ജേതാക്കൾ: വാർത്ത അവതരണത്തിലെ പ്രഫഷനൽ മികവ് - എം. കൃഷ്ണകുമാർ (മനോരമ ന്യൂസ്), ഷോ പ്രൊഡക്‌ഷൻ - വിവേക് മുഴക്കുന്ന് (സീനിയർ ന്യൂസ് പ്രൊഡ്യൂസർ, മനോരമ ന്യൂസ്), ന്യൂസ് അഡ്മിനിസ്ട്രേഷൻ - ജെ.എസ്. ഇന്ദുകുമാര്‍ (അമൃത ടിവി), രാഷ്ട്രീയ സംവാദം - ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്‌), ജേണലിസം മേഖല - രഞ്ജിത്ത് രാമചന്ദ്രൻ (ന്യൂസ് 18 കേരളം), ഒടിടി - അനന്തപത്മനാഭൻ (ഏഷ്യാനെറ്റ് ഹോട്‌സ്റ്റാർ മലയാളം), സാമൂഹിക വാർത്തകൾ - ലേബി സജീന്ദ്രൻ (റിപ്പോർട്ടർ ടിവി), വിനോദ വാർത്തകളിലെ പ്രഫഷനൽ മികവ് - ബീന റാണി (ജനം), എൻവിറോമെന്റൽ വിഡിയോഗ്രഫി - ജയിൻ എസ്.രാജു (മാതൃഭൂമി ന്യൂസ്), അന്വേഷണാത്മക മാധ്യമപ്രവർത്തനം - ആർ. അരുൺരാജ് (24 ന്യൂസ്), റിപ്പോർട്ടിങ്- അഷ്റഫ് കരിപ്പായിൽ (ജയ് ഹിന്ദ്), ജിജീഷ് കരുണാകരൻ (ജനം), വിഡിയോ ജേണലിസം - എസ്. സന്തോഷ് (റിപ്പോർട്ടർ ടിവി), വിദേശകാര്യ വാർത്ത - ബിനു മനോഹർ (കൗമുദി ടിവി), വിഡിയോഗ്രഫി - ജോബി കളപ്പുര (എസിവി ന്യൂസ്).

ADVERTISEMENT

റേഡിയോ വ്യവസായത്തിലെ സേവനങ്ങൾക്കുള്ള പ്രഫഷനൽ എക്സലൻസ് അവാർഡ് - പാർവതി നായർ (റെഡ് എഫ്എം), സോഷ്യൽ ഇംപാക്ട് ജേണലിസം- എൻ.കെ. സ്മിത (ഡെക്കാൻ ക്രോണിക്കിൾ ഓൺലൈൻ), സ്ത്രീശാക്തീകരണ മാധ്യമ പ്രവർത്തനം - എ.യു.അമൃത (മാതൃഭൂമി ഓൺലൈൻ), ബെസ്റ്റ് എമേർജിങ് ടാലന്റ് - അഞ്ജയ് ദാസ് (മാതൃഭൂമി ഓൺലൈൻ), ഓൺലൈൻ ഓട്ടമൊബീൽ വിഭാഗം - രാകേഷ് നാരായണൻ (വണ്ടി പ്രാന്തൻ ഇൻസ്റ്റഗ്രാം / യൂട്യൂബ്), ഓൺലൈൻ ഫിറ്റ്നസ് ബോധവൽക്കരണം - നിപുൺ വിജു ഈപ്പൻ (ഫിറ്റ്നസ് കോച്ച്, ഇൻസ്റ്റഗ്രാം)

English Summary:

Manorama Online Coordinating Editor Santosh George Jacob Honored with Indiewood Media Excellence Award for Online Media Innovation