‘സുനീര്‍ ചെറുപ്പം, രാജ്യസഭയിലേക്ക് ഇനിയും സമയമുണ്ടായിരുന്നു’; സിപിഐ സംസ്ഥാന കൗൺസിലിൽ വാദപ്രതിവാദം
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വാദപ്രതിവാദം. പി.പി. സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിനെചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വാദപ്രതിവാദം. പി.പി. സുനീറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ എതിര്‍ത്ത് വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാവിനെ അയക്കുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ സുനില്‍കുമാറിനെ പരിഹസിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ രംഗത്തെത്തി. 40 വയസിനു മുന്‍പ് എംഎല്‍എയും 50 വയസിനു മുന്‍പ് മന്ത്രിയുമായ ആൾ തന്നെ ഇതു പറയണമെന്ന് അരുണ്‍ പരിഹസിച്ചു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. മുതിർന്ന നേതാവ് പ്രകാശ് ബാബുവിനു രാജ്യസഭാ സീറ്റ് നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും എതിർപ്പ് മറികടന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സുനീറിനു രാജ്യസഭ സീറ്റ് നൽകുകയായിരുന്നു.