ഹാഥ്റസിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണം: യുപി സർക്കാരിനോട് കേന്ദ്രമന്ത്രി
ഹാഥ്റസ്∙ ഫുൽറായിയിൽ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ നിന്നുള്ള എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവലെയാണ് മരിച്ചവരുടെ കുടംബത്തിലെ ഒരാൾക്ക് വീതം ജോലി

ഹാഥ്റസ്∙ ഫുൽറായിയിൽ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിൽ നിന്നുള്ള എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടംബത്തിലെ ഒരാൾക്ക് വീതം ജോലി നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബത്തിന് ഭോലെ ബാബ സാമ്പത്തിക സഹായം നൽകണമെന്നും റാംദാസ് അഠാവ്‌ലെ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 3ന് ഹാഥ്റസിൽ വച്ചു നടന്ന ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിനിടെ 121 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായമാണ് നിലവിൽ യുപി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് എൻഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവലെ) അധ്യക്ഷനായ റാംദാസ് അഠാവ്‌ലെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകർ ഉൾപ്പെടെ ഒമ്പത് പേരെ ഇതുവരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്തെ സബ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഉൾപ്പടെ 6 ഉദ്യോഗസ്ഥരെ യുപി സർക്കാർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.