ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പിനു സ്വീകരണം നൽകുന്ന ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ല. തുറമുഖ വകുപ്പിന്റെ ഭാഗമായ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) പുറത്തിറക്കിയ നോട്ടിസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ.നെറ്റോയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിഷപ്പിനെ ഔദ്യോഗികമായി സർക്കാർ ക്ഷണിച്ചിട്ടില്ലെന്ന് ബിഷപ്പ് ഹൗസ് മനോരമ ഓൺ‌ലൈനിനോടു പറഞ്ഞു. പരിപാടി സംബന്ധിച്ച് യാതൊരു അറിയിപ്പും ക്ഷണവും ലഭിച്ചിട്ടില്ലെന്ന് ആർച്ച് ബിഷപ്പിന്റെ സെക്രട്ടറി വ്യക്തമാക്കി. നോട്ടിസിൽ പേര് കാണുക മാത്രമാണു ചെയ്തതെന്നാണ് ലത്തീൻ അതിരൂപത വൃത്തങ്ങളും പറയുന്നത്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നാളെ കൊച്ചിയിലേക്കു പോകും. ഓൾ കേരള ബിഷപ്പ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തശേഷം അദ്ദേഹം മൂന്നു ദിവസം കഴിഞ്ഞുമാത്രമേ തിരുവനന്തപുരത്തേക്കു മടങ്ങുകയുള്ളൂ. ലത്തീൻ അതിരൂപത വികാരി ജനറൽ യൂജീൻ പെരേരയും അദ്ദേഹത്തിനൊപ്പം കൊച്ചിയിലേക്കു പോകുന്നുണ്ട്. 

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മുൻപ് സമരം നടത്തിയിരുന്നു. സർക്കാർ നൽകിയ ഏഴ് ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു സമരം അവസാനിപ്പിച്ചത്. എന്നാൽ മുതലപ്പൊഴി വിഷയത്തിൽ ഉൾപ്പെടെ യാതൊരു ഉറപ്പും സർക്കാർ പാലിച്ചിട്ടില്ലെന്നും തീരദേശവാസികൾക്ക് ഇക്കാര്യത്തിൽ വലിയ അമർഷമുണ്ടെന്നും മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ചുമതലയുള്ള ഫാ. ലൂസിയാൻ പറഞ്ഞു.

English Summary:

Vizhinjam Ceremony Notice Lists Archbishop Thomas J. Neto Without Official Invite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com