വിഴിഞ്ഞത്ത് സാൻ ഫെർണാണ്ടോ; പകർച്ചവ്യാധിയിൽ 3 മരണം: അറിയാം പ്രധാന വാർത്തകൾ
കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ് സാൻഫെർണാണ്ടോ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകിയാണു കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികൾ ആഘോഷമാക്കി. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ

കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ് സാൻഫെർണാണ്ടോ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകിയാണു കപ്പലിനെ സ്വീകരിച്ചത്. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയും പ്രദേശവാസികൾ ആഘോഷമാക്കി. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്നു പുറപ്പെട്ടിരുന്നു. സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്.
വായിക്കാം: വിഴിഞ്ഞത്ത് മോഹക്കപ്പലിന് സ്വപ്നനങ്കൂരം; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് – ചിത്രങ്ങൾ
കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്. ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്.
വായിക്കാം: കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു; പി.ദേവാനന്ദിന് ഒന്നാം റാങ്ക്
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും, അനധികൃതമായി ബോർഡുകളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതിനും എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരൊക്കെ വാഹനങ്ങളിൽ വലിയ ബോർഡും വച്ചാണ് യാത്ര ചെയ്യുന്നതെന്നും ഇവർ സാധാരണക്കാരെ രണ്ടാംതരം പൗരൻമാരായാണ് കാണുന്നതെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ഹരിശങ്കർ വി.മേനോനും പറഞ്ഞു.
വായിക്കാം: ഫ്ലാഷ് ലൈറ്റും ബോർഡുമായി കറങ്ങേണ്ട; രൂക്ഷ വിമർശനവുമായി കോടതി: ‘കേരളത്തിലല്ലാതെ ഇതൊക്കെ നടക്കുമോ?’
സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ പകര്‍ച്ചവ്യാധി ബാധിച്ചു മരിച്ചു. എലിപ്പനി ബാധിച്ചാണ് രണ്ടു പേര്‍ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചാണ് ഒരാൾ മരിച്ചത്. 13000-ല്‍ അധികം പേര്‍ക്കാണ് ഇന്ന് പനി ബാധിച്ചത്. 145 പേര്‍ക്ക് ഡെങ്കിപ്പനിയും പത്തു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു.
2024-25 അധ്യയന വർഷത്തിൽ മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായി താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കുകയാണെന്ന് നിയമസഭയെ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ, മലപ്പുറം, കാസർകോട് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
വായിക്കാം: പ്ലസ് വൺ സീറ്റ് ക്ഷാമം: ‘മലപ്പുറം, കാസർകോട് ജില്ലകളില്‍ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കും’