മഞ്ഞുമ്മൽ ബോയ്​സിലൂടെ ഏവരുടെയും മനസിലേക്ക് തിരിച്ചെത്തിയ ഗാനമായിരുന്നു 'കൺമണി അൻപോട്' എന്ന ഗാനം. 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ' യിലെ ഈ ഗാനം അങ്ങനെ വർഷങ്ങൾക്ക് ശേഷം തരംഗമായി മാറുകയും ചെയ്​തു. ഇപ്പോൾ ഈ ചിത്രത്തിന്റെ റി–റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മഞ്ഞുമ്മൽ ബോയ്​സിലൂടെ ഏവരുടെയും മനസിലേക്ക് തിരിച്ചെത്തിയ ഗാനമായിരുന്നു 'കൺമണി അൻപോട്' എന്ന ഗാനം. 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ' യിലെ ഈ ഗാനം അങ്ങനെ വർഷങ്ങൾക്കു ശേഷം തരംഗമായി മാറുകയും ചെയ്​തു. ഇപ്പോൾ ഈ ചിത്രത്തിന്റെ റി–റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വേൽമുരുകൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർജി പരിഗണിച്ച കോടതി പിരമിഡ് ഓഡിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എവർഗ്രീൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, പ്രസാദ് ഫിലിം ലബോറട്ടറീസ് എന്നിവർക്കും നോട്ടിസ് അയച്ചു. ഗുണ ചിത്രത്തിന്റെ പകർപ്പവകാശം, വിതരണം, പ്രദർശനം എന്നിവ രത്നം എന്ന വ്യക്തിയ്ക്കാണ് ലഭിച്ചതെന്നും, പിന്നീട് രത്നത്തിൽ നിന്ന് താൻ ഇത് വാങ്ങിയിരുന്നുവെന്നുമാണ് ഘനശ്യാം ഹേംദേവ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

തമിഴ്​നാട്ടിൽ ചിത്രം റി–റീലീസിനൊരുങ്ങുന്നതറിഞ്ഞ് താൻ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്​സ് അസോസിയേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ തന്റെ ഭാഗം കേൾക്കാതെ ചിത്രം ജൂലൈ 5ന് റിലീസ് ചെയ്തെന്നും ഘനശ്യാം കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതികൾ പകർപ്പവകാശ ലംഘനം നടത്തിയെന്ന ആരോപണം കോടതി ശരിവയ്ക്കുകയായിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഗുണ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് ജൂലൈ 22ന് വീണ്ടും പരിഗണിക്കും.

English Summary:

Madras High Court Stays Re-Release Of Kamal Hassan Starrer Film “Guna” Amidst Copyright Infringement Claims

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT