കഠ്‌വയിൽ നാട്ടുകാരെ തോക്കിൻമുനയിൽ നിർത്തി ഭീകരർ; ഭക്ഷണമൊരുക്കാൻ നിർദേശം
ശ്രീനഗർ∙ കഠ്‌വയിൽ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിൽ എത്തിയ ഭീകരർ തോക്കിൻ മുനയിൽ

ശ്രീനഗർ∙ കഠ്‌വയിൽ നടന്ന ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സൈനികർക്ക് നേരെ ആക്രമണം നടന്ന ദിവസം മേഖലയിൽ എത്തിയ ഭീകരർ തോക്കിൻ മുനയിൽ പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭക്ഷണം തയാറാക്കാനും ഭീകരർ ഇവരോട് നിർദേശിച്ചു. ആക്രമണ സമയത്ത് ഭീകരർ ബോഡി കാമറകൾ ധരിച്ചതായും സൈനികരുടെ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
പക്ഷേ, സൈനികർ ഇവരെ ധീരമായി നേരിട്ടു. കഠ്‌വ ജില്ലയിലെ ബദ്‌നോട്ടയ്ക്ക് സമീപം മച്ചേദി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തിയത്. വാഹനവ്യൂഹത്തിന് നേർക്ക് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരർ വെടിയുതിർത്തു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ ഉൾപ്പെടെ അഞ്ച് സൈനികർ ആക്രമണത്തിൽ വീരമൃത്യ വരിച്ചു. പരുക്കേറ്റ അഞ്ച് സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്.