തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം 11 ആയി ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം 11 ആയി ഉയർന്നു. നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. 

അതിനിടെ  സംസ്ഥാനത്ത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കെയര്‍ ഹോം നടത്തുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്. പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. എല്ലാ ജലസ്രോതസുകളില്‍നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയിച്ചു. വിവിധ ഭക്ഷണ സാമ്പിളുകളും ഇതോടൊപ്പം പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ADVERTISEMENT

നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കിയതായും കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുകയാണെന്നും മന്ത്രി അറിയിച്ചു. ഇതേ സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടെയും ജീവനക്കാരുടെയും പട്ടിക തയാറാക്കി നിരീക്ഷണം ശക്തമാക്കിയതായും മന്ത്രി വ്യക്തമാക്കി.

English Summary:

11 more deaths from fever in the state, four more cholera confirmed; Health department intensified preventive activities