തിരുവനന്തപുരം ∙ പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച മൂലം സര്‍ക്കാരിനു കോടികളുടെ അധികബാധ്യത ഉണ്ടായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച മൂലം സര്‍ക്കാരിനു കോടികളുടെ അധികബാധ്യത ഉണ്ടായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി) എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിലെ ഫയലുകളുടെ ഓഡിറ്റ് സൂക്ഷ്മ പരിശോധനയില്‍ കരാറുകാരന് 21.84 കോടി രൂപ അനര്‍ഹമായ ആനുകൂല്യം ലഭിച്ചതായും വകുപ്പിന് അധികച്ചെലവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ നടപ്പിലാക്കിയശേഷം ബില്‍ ഓഫ് ക്വാണ്ടിറ്റീസില്‍ മാറ്റം വരുത്തിയത് മൂലം സര്‍ക്കാരിന് 6.97 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയ്ക്കും കരാറുകാരന് 14.87 കോടിയുടെ അനര്‍ഹമായ സാമ്പത്തിക ലാഭത്തിനും കാരണമായെന്നാണു കണ്ടെത്തല്‍. കോഴിക്കോട് എന്‍എച്ച് ഡിവിഷന്‍ തയാറാക്കിയ തെറ്റായ എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് 2 മേല്‍പാലങ്ങളുടെ നിര്‍മാണം അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിച്ചതിനാല്‍ സര്‍ക്കാരിന് അധികച്ചെലവും ഏജന്‍സിക്ക് 2.87 കോടിയുടെ അനര്‍ഹമായ നേട്ടവും ഉണ്ടായെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

കാസര്‍കോട് പിഡബ്ല്യുഡി റോഡ്‌സ് ഡിവിഷനില്‍ പൂര്‍ത്തിയായ 3 പ്രവൃത്തി ഫയലുകള്‍ വീണ്ടും തുറന്ന് ക്രമരഹിതമായി റീഫണ്ട് നടത്തിയതും 3 പ്രവൃത്തി ഫയലുകളുടെ അന്തിമ ബില്ലുകളില്‍ വരുത്തിയ അനുചിതമായ ക്രമീകരണങ്ങളും കാരണം സര്‍ക്കാരിനു കോടികളുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ അന്തിമമാക്കുന്നതിന് മുന്‍പ് കരാറുകാര്‍ ഉദ്ധരിച്ച ഇനംതിരിച്ചുള്ള നിരക്കുകള്‍ എസ്റ്റിമേറ്റഡ് പിഎസിയുമായി ഒത്തുനോക്കി പരിശോധിക്കാന്‍ കെഎസ്ടിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും സിഎജി ശുപാര്‍ശ ചെയ്തു.

English Summary:

CAG Report Against PWD