കോട്ടയം∙ ലോക നാവിക ഭൂപടത്തിൽ ഇനി വിഴിഞ്ഞം ഇന്ത്യയെ അടയാളപ്പെടുത്തും. തീരദേശത്തെ കൊച്ചു ഗ്രാമമായ വിഴിഞ്ഞത്തിന്റെ സ്ഥാനം ഇനി സിംഗപ്പുർ, സലാല, ദുബായ് വൻകിട തുറമുഖങ്ങൾക്കൊപ്പം. കൂറ്റൻ മദർഷിപ്പുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന മദർപോർട്ടായി വിഴിഞ്ഞം മാറുന്നതോടെ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും എന്തൊക്കെ മാറ്റങ്ങളാകും സംഭവിക്കുക. കരകാണാക്കടലാണ് വിഴിഞ്ഞം തീരത്തെ കാഴ്ച. വികസനത്തിന്റെ കരകാണാക്കാഴ്ചകളിലേക്ക് ഈ തുറമുഖം നങ്കൂരമിടുമോ ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ലോക നാവിക ഭൂപടത്തിൽ ഇനി വിഴിഞ്ഞം ഇന്ത്യയെ അടയാളപ്പെടുത്തും. തീരദേശത്തെ കൊച്ചു ഗ്രാമമായ വിഴിഞ്ഞത്തിന്റെ സ്ഥാനം ഇനി സിംഗപ്പൂർ, സലാല, ദുബായ് തുടങ്ങിയ വൻകിട തുറമുഖങ്ങൾക്കൊപ്പം. കൂറ്റൻ മദർഷിപ്പുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന മദർപോർട്ടായി വിഴിഞ്ഞം മാറുന്നതോടെ ദക്ഷിണേന്ത്യയിലും ഇന്ത്യയിലാകെയും  എന്തൊക്കെ മാറ്റങ്ങളാകും സംഭവിക്കുക? കരകാണാക്കടലാണ് വിഴിഞ്ഞം തീരത്തെ കാഴ്ച. വികസനത്തിന്റെ കരകാണാക്കാഴ്ചകളിലേക്ക് ഈ തുറമുഖം നങ്കൂരമിടുമോ ?

വാസ്കോഡ ഗാമ അടക്കമുള്ള നാവികരെ എന്നും ആകർഷിച്ചതു കേരളമായിരുന്നു. സുഗന്ധ വ്യഞ്ജനങ്ങളുടെ സ്വന്തം നാട് അന്നേ നാവിക ഭൂപടത്തിൽ ഇടം തേടി. അന്ന് കാപ്പാട് കപ്പലിറങ്ങിയ യാത്ര വിഴിഞ്ഞം വഴി തുടരുകയാണ്. ഇന്ന് കൂറ്റന്‍  മദര്‍ഷിപ്പുകളാണ് രാജ്യാന്തര ചരക്കുകടത്തിന്റെ പ്രധാനമാര്‍ഗം. എന്നാൽ സ്വന്തമായി  ‘മദര്‍ പോര്‍ട്ടുകള്‍’ ഇല്ലാത്തത് ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കി. തന്മൂലം ട്രാൻസ്ഷിപ്പ്മെന്റ് ആവശ്യങ്ങൾക്ക് നമ്മുടെ രാജ്യത്തിന് കൊളംബോ, സിംഗപ്പുർ, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഈ കുറവ് പരിഹരിക്കുന്നതിന് കണ്ടെത്തിയ ഉത്തരമാണ് വിഴിഞ്ഞം തുറമുഖം. 

ADVERTISEMENT

∙ ഒരു കണ്ടെയ്നറിൽ ലാഭം 10000 രൂപ

സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, മാരിടൈം, ടൂറിസം രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന പുരോഗതിയുടെ ചാലക ശക്തിയായി വിഴിഞ്ഞം മാറും. പ്രത്യക്ഷമായ തൊഴിലുകളേക്കാള്‍ പരോക്ഷമായ സാമ്പത്തിക വളര്‍ച്ചയാണ് വിഴിഞ്ഞം വഴി ലഭിക്കുക. അനുബന്ധ വ്യവസായങ്ങൾക്കാകും കൂടുതൽ സാധ്യത. ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന ക്രൂസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ഗുണം ലഭിക്കും. ആദ്യ ഘട്ടത്തില്‍ത്തന്നെ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യനും കഴിയും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും.

ലോകത്തിലെ ചരക്കു നീക്കത്തിന്റെ  30 % ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള രാജ്യാന്തര  കപ്പല്‍ ചാല്‍ വഴിയാണ് നടക്കുന്നത്. ഇന്ത്യയിലെ കണ്ടെയ്നറുകളുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് കൊളംബോ തുറമുഖമാണ്. സിംഗപ്പൂര്‍, സലാല, ദുബായ് തുറമുഖങ്ങളും ഇന്ത്യന്‍ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നു. വര്‍‌ഷം 2500 കോടി രൂപയുടെ വിദേശ നാണ്യ നഷ്ടം ഇന്ത്യയ്ക്ക് ഉണ്ടാകുന്നു. വിദേശ തുറമുഖത്ത് ഇറങ്ങുന്ന ഒരു കണ്ടെയ്നർ ഇന്ത്യയിലെത്തിക്കാൻ ഏകദേശം 10000 രൂപ അധിക ചെലവ് വരും. ഈ പണം ലാഭിക്കാം. കൂടാതെ സമയ ലാഭവുമുണ്ട്.  

ADVERTISEMENT

∙ കടമ്പകൾ കടന്ന് വിഴിഞ്ഞം നങ്കൂരമിടുന്നു 

ഐക്യ കേരളത്തിന്റെ രൂപീകരണത്തിന് മുൻപ് തന്നെ വിഴിഞ്ഞം തുറമുഖം എന്ന ആശയം രൂപപ്പെട്ടതാണ്. നീണ്ട കാലത്തെ തുടര്‍ നടപടികളുടെ ഫലമായി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി. ‘ഗ്രീൻഫീൽഡ്’  തുറമുഖം ലാഭകരമായി നടത്തുക എളുപ്പമല്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. 

7,800 കോടി രൂപയാണ്  മുതല്‍മുടക്ക്.  ഭൂമി ഏറ്റെടുക്കൽ, വൈദ്യുതി, വെള്ളം, പുലിമുട്ട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും.  4,800 കോടി രൂപ ചെലവഴിക്കുന്നത് സംസ്ഥാനമാണ്.  818 കോടി രൂപ ‘വയബിലിറ്റി ഗ്യാപ് ഫണ്ട്’ ( Viability Gap Fund – VGF) ഇനത്തില്‍ കേന്ദ്ര സര്‍ക്കാരും നൽകുന്നു.  ബാക്കി തുക ചെലവഴിക്കുന്നതും നിര്‍മാണവും പരിപാലനവും അദാനി കമ്പനിയുടെ ചുമതലയാണ്. തുടക്കത്തിൽ ലാഭകരമല്ലെങ്കിലും സാമ്പത്തിക രംഗത്തിന് ഉണർവ് നൽകുന്ന പദ്ധതികൾ പൂർത്തിയാക്കുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന സഹായമാണ് വയബിലിറ്റി ഗ്യാപ് ഫണ്ട്. 

ADVERTISEMENT

രാജ്യത്ത് ആദ്യമായി തുറമുഖ നിര്‍മാണത്തിന് ‘വയബിലിറ്റി ഗ്യാപ്പ് ഫണ്ട്’ കേന്ദ്ര സർക്കാർ അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണ്. അദാനി ഗ്രൂപ്പിന് 40 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല. കാലാവധി 20 വർഷം കൂടി നീട്ടി നൽകാം. അല്ലെങ്കിൽ മറ്റൊരു നടത്തിപ്പുകാരനെ കണ്ടെത്താം.

∙ ഹോട്ടൽ മുതൽ പാർക്കു വരെ വിഴിഞ്ഞം വഴിയിൽ

കരാര്‍ പ്രകാരം 2019 ല്‍  പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. സാങ്കേതിക പ്രശ്നങ്ങളും  പ്രളയവും  കോവിഡും നിര്‍മാണ വേഗം കുറച്ചു. 80 ലക്ഷം ടൺ  പാറ വേണ്ടി വന്നു 3000  മീറ്റർ പുലിമുട്ട് നിർമിക്കാൻ. പാറയുടെ ലഭ്യതയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. 3,000 മീറ്റർ പുലിമുട്ടും 800 മീറ്റർ നീളത്തിലുള്ള ഒരു ബെർത്തും പൂർത്തിയായതോടെ ലോകത്തിലുള്ള ഏതു കപ്പലിനും ഇപ്പോൾ  വിഴിഞ്ഞത്തു അടുക്കാൻ കഴിയും.  രണ്ടു ഘട്ടം വികസനങ്ങൾ കൂടി കഴിയുമ്പോൾ ബെർത്തിനു 1600 മീറ്റർ നീളമുള്ള വൻകിട തുറമുഖം സജ്ജമാകും. 

പദ്ധതി പ്രദേശത്തിന്റെ പ്രത്യേക ഘടന (Convex nature) മൂലം സമുദ്രത്തിലേക്ക് തള്ളി നില്‍ക്കുന്ന ഒരു നിര്‍മിതിയായി മാറുകയില്ല.  ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കും. അതേസമയം വേളി, ശംഖുമുഖം ബീച്ചുകളില്‍ തീരശോഷണം ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്ത് കാറ്റ്, തിരമാല, ഹൈഡ്രജന്‍ എന്നീ ഇന്ധനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗ ഊർജ പാര്‍ക്കിന് സാധ്യതയുണ്ട്. ലോജിസ്റ്റിക് പാർക്കുകളുടെയും ചരക്കു നീക്കത്തിന് വഴിയൊരുക്കുന്ന ‘കണ്ടെയ്നർ ഫ്രയ്റ്റ്’  സ്റ്റേഷനുകൾക്കും സാധ്യതയുണ്ട്.

വെയര്‍ ഹൗസുകള്‍, ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയും രൂപപ്പെടും. മറ്റ് ചെറുകിട തുറമുഖങ്ങളും ഉണര്‍വിലേക്ക് കുതിക്കും. മംഗലാപുരം വരെ നീളുന്ന തീരദേശ കപ്പല്‍ഗതാഗത ശൃംഖലയും, കന്യാകുമാരിയെ കൊല്ലവും ആലപ്പുഴയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ കപ്പല്‍ സര്‍‌വ്വീസും വികസനക്കുതിപ്പ് പകരും. 

English Summary:

How Vizhinjam Port Will Revolutionize India's Shipping and Save 2,500 Crore Annually