ചെന്നൈയിൽ കനത്ത മഴ; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ചെന്നൈ∙ കനത്ത മഴയിൽ ചെന്നൈയിലെ വിമാന സർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെനിന്ന്

ചെന്നൈ∙ കനത്ത മഴയിൽ ചെന്നൈയിലെ വിമാന സർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട 4 വിമാനങ്ങൾ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങൾ വൈകിയാണ് യാത്ര ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു. പുലർച്ചയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി.
ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിലെ 12 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, വില്ലുപുരം, തിരുപ്പത്തൂർ ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്.