തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തിരച്ചിൽ 33 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിെല മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ. ജോയി(47)ക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന 33 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് രക്ഷാദൗത്യം താല്‍കാലികമായി നിര്‍ത്തിവച്ചത്. പരിശോധന തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും. രക്ഷാദൗത്യത്തിനായി നാവികസേന സംഘം തിരുവനന്തപുരത്തെത്തി. നാവിക സേനയുടെ അഞ്ചു പേരടങ്ങുന്ന സ്‌കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. 

വായിക്കാം: ജോയിയെ കണ്ടെത്താനായില്ല; രക്ഷാദൗത്യം താൽക്കാലികമായി നിർത്തി, നാവികസേനാ സംഘം തലസ്ഥാനത്ത്

ADVERTISEMENT

തിരുവനന്തപുരം∙ കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, കാസർകോട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. ജില്ലകളിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

വായിക്കാം: അതിതീവ്ര മഴ: 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ADVERTISEMENT

പെൻസിൽവാനിയ ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി.

വായിക്കാം: ട്രംപിന് നേരെ വെടിവയ്പ്, ചെവിക്ക് പരുക്കേറ്റു; ആക്രമണം പെൻസിൽവാനിയയിലെ റാലിക്കിടെ 

ADVERTISEMENT

ന്യൂഡൽഹി∙ കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭ ചീഫ് വിപ്പ്. ഇതുസംബന്ധിച്ച നിർദേശം കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയ ഗാന്ധി ലോക്സഭ സ്പീക്കർക്ക് കൈമാറി. ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവാകും. അസമിൽനിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി. മാണിക്കം ടാഗോർ, ഡോ.എം.ഡി. ജാവൈദ് എന്നിവർ പാർട്ടി വിപ്പുമാരും ആകും.

വായിക്കാം: കൊടിക്കുന്നിൽ സുരേഷ് വീണ്ടും ചീഫ് വിപ്പ്; ഗൗരവ് ഗൊഗോയി ലോക്സഭ ഉപനേതാവ്

ഭുവനേശ്വർ∙ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം 46 വർഷത്തിനുശേഷം തുറന്നതായി ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 1.28നാണ് ഭണ്ഡാരം തുറന്നത്. ഭണ്ഡാരം തുറക്കാൻ ശനിയാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ‌ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജ് ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ) ചീഫ് അഡ്മിനിസ്ട്രേറ്റർ അരബിന്ദ പഥി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ട് ഡി.ബി.ഗ‍ഡ്നായക്, പുരി രാജാവ് ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുൾപ്പെടെ 11 പേരാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ഭണ്ഡാരം തുറന്നത്.

വായിക്കാം: 46 വർഷത്തിനു ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു; ആഭരണങ്ങൾ താൽക്കാലിക സ്ട്രോങ് റൂമിലേക്ക് മാറ്റി

English Summary:

Daily News Wrap

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT