വരാപ്പുഴ ∙ കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്റെ വീട്ടിൽ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തിയ 8 ഗുണ്ടകൾ പൊലീസിന്റെ പിടിയിൽ. വരാപ്പുഴ മുട്ടിനകത്ത് വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂർ സ്വദേശി രാധാകൃഷ്ണന്റെ വീട്ടിൽ നടത്തിയ പിറന്നാൾ പാർട്ടിക്കെത്തിയവരാണു പിടിയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാളാഘോഷം ഓഡിറ്റോറിയത്തിൽ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനു ക്ഷണക്കത്ത് അടിച്ചു നൽകിയിരുന്നു. എന്നാൽ, പൊലീസ് അനുമതി നിഷേധിച്ചതോടെ പാർട്ടി വാടകവീട്ടിലേക്കു മാറ്റുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള കുറ്റവാളികൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തുമെന്ന വിവരം റൂറൽ എസ്പി ഡോ. വൈഭവ് സക്സേനയ്ക്കു ലഭിച്ചിരുന്നു.

ADVERTISEMENT

ഇതിനെതുടർന്നു പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. സംശയം തോന്നിയവരെ പൊലീസ് ചോദ്യം ചെയ്തതോടെയാണു പാലക്കാട്, തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുമുള്ള ഗുണ്ടകൾ പൊലീസിന്റെ പിടിയിലായത്. 

തൃശൂർ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടിൽ അനസ് (25), ആലുവ തായ്ക്കാട്ടുകര കളത്തിപ്പറമ്പിൽ അർഷാദ് (23), ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശികളായ എസ്പി ഹൗസിൽ സൂരജ് (26), വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), വടുതല വെള്ളിന വീട്ടിൽ ഷെറിൻ സേവ്യർ (47), കൂനംതൈ തോട്ടുപുറത്ത് വീട്ടിൽ സുധാകരൻ (42), പാലക്കാട് ആലത്തൂർ കൊക്കരക്കാട്ടിൽ മുഹമ്മദ് ഷംനാസ് (28), ഏലൂർ കുടിയിരിക്കൽ വീട്ടിൽ വസന്തകുമാർ (22) എന്നിവരെയാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

English Summary:

Ernakulam Rural Police Nab Gangsters During Birthday Celebration in Varapuzha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT