പൂജ ഖെഡ്കർക്ക് തിരിച്ചടി; ബീക്കൺ ലൈറ്റ് ഘടിപ്പിച്ച സ്വകാര്യ ആഡംബര കാർ പിടിച്ചെടുത്ത് പുണെ പൊലീസ്
പുണെ∙ വിവാദത്തിലായ മഹാരാഷ്ട്രയിലെ പ്രൊബേഷനറി ഐഎഎസ് ഓഫിസർ പൂജ ഖെഡ്കറുടെ കാർ പുണെ പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെയാണ് പൂജയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തത്. കാറിൽ നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ നടപടി നേരത്തെ വിവാദത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ആഡംബര വാഹനത്തിന് പൊലീസ് പൂട്ടിട്ടത്.

-
Also Read
യുവാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി
ബീക്കൺ ലൈറ്റ് ഘടിപ്പിച്ച സംഭവത്തിൽ ആഡംബര കാറിന്റെ യഥാർഥ ഉടമസ്ഥരായ കമ്പനിക്ക് കഴിഞ്ഞ ദിവസം പുണെ ആർടിഒ, നോട്ടിസ് നൽകിയിരുന്നു. ഹാവേലി താലൂക്കിലെ ശിവാനെയിലാണ് ആഡംബര കാറിന്റെ രജിസ്ട്രേഷനിലുള്ള ഉടമസ്ഥന്റെ വിലാസം. അതേസമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും കാഴ്ചയ്ക്കു വൈകല്യം ഉണ്ടെന്നു തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിനും പൂജയ്ക്കെതിരെ ഏകാംഗ കമ്മിറ്റി അന്വേഷണം ഉടൻ ആരംഭിക്കും.
ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിന് പുറമേ, പൂജ തന്റെ ആഡംബര കാറിൽ മഹാരാഷ്ട്ര സർക്കാർ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിവാദത്തിനു പിന്നാലെ പൂജ ഖെഡ്കറെ ട്രെയിനിങ് പൂർത്തിയാക്കുന്നതിന് മുൻപേ തന്നെ പുണെയിൽ നിന്ന് വാഷിമ്മിലേക്ക് സ്ഥലം മാറ്റി. ഗതാഗത നിയമലംഘനം നടത്തിയതിന് പൂജ ഉപയോഗിച്ചിരുന്ന ആഡംബര കാറിന് നേരത്തെ ആർടിഒ അധികൃതർ 21 തവണ നോട്ടിസ് നൽകിയിരുന്നു.