തിരുവനന്തപുരം∙ ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സർക്കാർ. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സർക്കാർ. ജോയിയുടെ അമ്മ മെല്‍ഹിക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും. ജോയിയുടെ അനുജനു റെയിൽവേയോ സർക്കാരോ ജോലി നൽകുമെന്നും വാഗ്ദാനമുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണു പ്രതിഷേധങ്ങളിലേക്കു പോകാത്തതെന്നു കുടുംബം പ്രതികരിച്ചു.

വായിക്കാം: ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം നൽകും, അനുജന് ജോലി; ഉറപ്പുകളുമായി സർക്കാർ  

ADVERTISEMENT

പെനിസിൽവേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് വെടിയേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. പ്രചാരണത്തിനായി മിൽവോക്കിലേക്ക് ട്രംപ് എത്തിയതായി മകൻ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്സ്​ വൺ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മിൽവോക്കിൽ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു.

വായിക്കാം: വെടിയേറ്റിട്ട് മണിക്കൂറുകൾ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്; വീണ്ടും അഭിസംബോധന ചെയ്​​ത് ബൈഡൻ 

ADVERTISEMENT

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ.പി. ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിക്കു കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസില്‍ നടന്ന ചടങ്ങിലാണു ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇതു നാലാം തവണയാണ് കെ.പി. ഓലി(72) പ്രധാനമന്ത്രി പദവിയിലെത്തുന്നത്.

വായിക്കാം: കെ.പി ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റു; അഭിനന്ദിച്ച് മോദി

ADVERTISEMENT

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്​നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്​നാട്ടിലുടനീളം കാൽ നടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഉടൻ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ നാല് സോണൽ സമ്മേളനങ്ങളും പാർട്ടി നടത്തും. ട്രിച്ചിയിലായിരിക്കും പാർട്ടിയുടെ ആദ്യ സമ്മേളനം നടക്കുക.

വായിക്കാം: രാഷ്ട്രീയത്തിൽ മാസ് എൻട്രിക്ക് വിജയ്; രാഹുലിന്റെ ജോഡോ യാത്രയുടെ മാതൃകയിൽ കാൽനടയായെത്തി ജനങ്ങളെ കാണും

ഐഎഎസ് തലപ്പത്ത് മാറ്റവുമായി സർക്കാർ. തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐടി മിഷൻ ‍ഡയറക്ടർ അനുകുമാരിയാണു പുതിയ കലക്ടർ. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണതൊഴിലാളി മരിച്ചതിൽ ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് നടപടി.

വായിക്കാം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം കലക്ടറെ സ്ഥലം മാറ്റി, ശ്രീറാം ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT