തിരുവനന്തപുരം∙ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റിനു കേരള തീരത്ത് മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വരെ വേഗമുണ്ടാകും. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പാലിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം - ഡിണ്ടിഗൽ ദേശീയപാത 183ൽ കോട്ടയം കഞ്ഞിക്കുഴി ജംക്‌ഷനു സമീപം കൂറ്റൻ തണൽമരം റോഡിലേക്കു മറിഞ്ഞുവീണ് വൻ ഗതാഗതക്കുരുക്ക്. കഞ്ഞിക്കുഴി ഭവന നിർമാണ ബോർഡ് ഓഫിസിനു സമീപത്തെ മരമാണു രാത്രി ഏഴരയോടെ മറിഞ്ഞു വീണത്. റോഡിൽ വാഹനത്തിരക്ക് കുറഞ്ഞതിനാലും പ്രദേശത്ത് ആളില്ലാത്തതിനാലും അപകടം ഒഴിവായി. മരത്തിനു താഴെയാണ് ഓട്ടോ സ്റ്റാൻഡ്. എന്നാൽ രാത്രി ആയതിനാൽ ഇവിടെ ഓട്ടോറിക്ഷകൾ ഉണ്ടായിരുന്നില്ല. രണ്ടര മണിക്കൂറിലേറെയായി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പോസ്റ്റുകൾ ഒടിഞ്ഞു വീണതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. അഗ്നിരക്ഷാസേന മരം വെട്ടി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പൊലീസും സ്ഥലത്തെത്തി.

ADVERTISEMENT

ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തിയെന്ന് കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ റെഡ് അലർട്ട് തുടരും. മലപ്പുറം, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ടാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു. വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണു യാത്രാനിരോധനം. മലയോര മേഖലയിലേക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. പാംബ്ല ഡാമിന്റെ ഷട്ടർ തുറക്കാൻ അനുമതി നൽകി. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.

English Summary:

Red and Orange Alerts Issued as Heavy Rains Persist Across Multiple Districts