എയർ ഇന്ത്യ റിക്രൂട്ട്മെന്റ്: 2216 ഒഴിവുകളിലേക്ക് 25000 അപേക്ഷകർ: കുഴഞ്ഞു വീണ് ഉദ്യോഗാർഥികൾ
മുംബൈ∙ എയര്‍ ഇന്ത്യയിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ തിക്കും തിരക്കും. 2,216 പേര്‍ക്കുള്ള ഒഴിവിലേക്ക് 25,000 പേരോളമാണ് അപേക്ഷയുമായി എത്തിയത്. ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയ ആളുകളെ നിയന്ത്രിക്കാന്‍ എയർ ഇന്ത്യാ ഉദ്യോഗസ്ഥർക്കു സാധിച്ചില്ല. മണിക്കൂറുകളോളം കൗണ്ടറിനു പുറത്തു വെയിലത്തു

മുംബൈ∙ എയര്‍ ഇന്ത്യയിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ തിക്കും തിരക്കും. 2,216 പേര്‍ക്കുള്ള ഒഴിവിലേക്ക് 25,000 പേരോളമാണ് അപേക്ഷയുമായി എത്തിയത്. ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയ ആളുകളെ നിയന്ത്രിക്കാന്‍ എയർ ഇന്ത്യാ ഉദ്യോഗസ്ഥർക്കു സാധിച്ചില്ല. മണിക്കൂറുകളോളം കൗണ്ടറിനു പുറത്തു വെയിലത്തു നിന്നാണ് ഉദ്യോഗാർഥികൾ അഭിമുഖത്തിന് എത്തിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ ചൂടത്തു പലരും കുഴഞ്ഞുവീണു.
ലഗേജുകൾ വിമാനത്തിലേക്കു കയറ്റുകയും ഇറക്കുകയും ചെയ്യുക, ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്ടറുകൾ എന്നിവ പ്രവർത്തിപ്പിക്കുക തുടങ്ങിയവ പണികൾക്കായുള്ള ലോഡർമാര്‍ അടങ്ങിയ ഗ്രൗണ്ട് സ്റ്റാഫുകളുടെ നിയമനമാണു ചൊവ്വാഴ്ച നടന്നത്. പത്തോളം പോസ്റ്റുകളിലായാണ് ഒഴിവുകൾ വന്നത്. ലഗേജ്, ചരക്ക്, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യാൻ ഓരോ വിമാനത്തിനും കുറഞ്ഞത് അഞ്ച് ലോഡർമാരെയെങ്കിലും ആവശ്യമാണ്. 20,000 മുതൽ 25,000 രൂപവരെയാണ് ഇവർക്കു വാഗ്ദാനം ചെയ്യുന്ന മാസശമ്പളം. 400 കിലോമീറ്ററോളം അകലെനിന്നു വരെ ഉദ്യോഗാർഥികൾ മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു.