ഒമാൻ തീരത്ത് എണ്ണകപ്പൽ മറിഞ്ഞ് അപകടം; 9 പേരെ രക്ഷപ്പെടുത്തി, തിരിച്ചിൽ തുടരുന്നു
മസ്കത്ത്∙ ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് അപകടം. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിൽ കാണാതായ 9 പേരെ രക്ഷപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെട്ട 9 പേരിൽ 8 പേർ ഇന്ത്യൻ പൗരൻമാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. ആകെ 13 ഇന്ത്യൻ

മസ്കത്ത്∙ ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് അപകടം. 16 പേരാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിൽ കാണാതായ 9 പേരെ രക്ഷപ്പെടുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. രക്ഷപ്പെട്ട 9 പേരിൽ 8 പേർ ഇന്ത്യൻ പൗരൻമാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. ആകെ 13 ഇന്ത്യൻ പൗരൻമാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം.
റാസ് മദ്രാക്ക ഉപദ്വീപിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് അപകടമുണ്ടായത്. എംടി ഫാൽക്കൺ പ്രസ്റ്റീജ് എന്ന എണ്ണക്കപ്പലാണ് മറിഞ്ഞതെന്ന് ഒമാൻ അധികൃതർ അറിയിച്ചു. യെമനിലെ ഏദൻ തുറമുഖത്തേക്കുള്ള യാത്രാമധ്യേയാണ് കൊമോറോസ് രാജ്യത്തിന്റെ പതാക ഘടിപ്പിച്ച കപ്പൽ മറിഞ്ഞത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററും ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
ഞായറാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതെന്നാണു നിഗമനം. അപകടകാരണം വ്യക്തമല്ല. മറിഞ്ഞ കപ്പലിൽ നിന്ന് എണ്ണ കടലിലേക്ക് ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. പരുക്കേറ്റ മൂന്ന് ഇന്ത്യക്കാർ നിലവിൽ ഒമാനിലെ കൗലയിലുള്ള ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.