പ്ലസ്ടു പാസായവർക്ക് 6,000 രൂപ, ഡിഗ്രിക്കാർക്ക് 10,000; മഹാരാഷ്ട്രയിൽ വോട്ടുറപ്പിക്കാൻ ഷിൻഡെ
മുംബൈ ∙ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. യുവാക്കൾക്കു പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതികളാണു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ആഷാഡി ഏകാദശിയുടെ ഭാഗമായി പന്ദർപുരിൽ സംസാരിക്കുകയായിരുന്നു

മുംബൈ ∙ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ. യുവാക്കൾക്കു പ്രതിമാസം 6,000 മുതൽ 10,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതികളാണു മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ആഷാഡി ഏകാദശിയുടെ ഭാഗമായി പന്ദർപുരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ആൺകുട്ടികളെയും പെൺകുട്ടികളെയും സർക്കാർ വേർതിരിച്ചു കാണുന്നില്ല. പെൺകുട്ടികൾക്കായി ‘മാജി ലഡ്കി ബഹിൻ യോജന’ തുടങ്ങിയതിനു പിന്നാലെ ആൺകുട്ടികൾക്കായി ‘ലഡ്‌ല ഭായ് യോജന’ നടപ്പാക്കുകയാണ്. ഇതുപ്രകാരം, 12-ാം ക്ലാസ് പാസായ വിദ്യാർഥികൾക്കു പ്രതിമാസം 6,000 രൂപ ലഭിക്കും. ഡിപ്ലോമയുള്ളവർക്ക് 8,000 രൂപയും ബിരുദമുള്ളവർക്ക് 10,000 രൂപയുമാണു ലഭിക്കുക. യുവാക്കൾക്കു ഫാക്ടറിയിൽ ഒരു വർഷത്തെ അപ്രന്റിസ്‌ഷിപ്പിനും അവസരമൊരുക്കും’’– മുഖ്യമന്ത്രി പറഞ്ഞു.
മജി ലഡ്കി ബഹിൻ യോജന പ്രകാരം, 21 മുതൽ 60 വയസ്സ് വരെയുള്ള അർഹരായ സ്ത്രീകൾക്കു പ്രതിമാസം 1,500 രൂപയാണു അലവൻസ് ലഭിക്കുക. സാമ്പത്തിക സ്വാതന്ത്ര്യം, സ്വാശ്രയത്വം, ആരോഗ്യം, പോഷകാഹാരം എന്നിവയുൾപ്പെടെ സ്ത്രീകളുടെ മൊത്തത്തിലുള്ള വികസനവും ശാക്തീകരണവുമാണു ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ നടപ്പാക്കുന്ന പദ്ധതിക്കായി പ്രതിവർഷം 46,000 കോടി രൂപ ലഭ്യമാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.