നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ വേണ്ട; ഹരിയാനയിൽ 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ എഎപി
ന്യൂഡൽഹി∙ ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി. ഹരിയാനയിലെ 90 സീറ്റുകളിലും എഎപി ഇത്തവണ കോൺഗ്രസിനേയും നേരിടുമെന്ന് നേതാക്കൾ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപി സഞ്ചയ് സിങ്, ഡോ.സന്ദീപ് പഠക് എന്നിവർ ചേർന്നു ചണ്ഡിഗഡിൽ

ന്യൂഡൽഹി∙ ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് ആംആദ്മി പാർട്ടി. ഹരിയാനയിലെ 90 സീറ്റുകളിലും എഎപി ഇത്തവണ കോൺഗ്രസിനേയും നേരിടുമെന്ന് നേതാക്കൾ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപി സഞ്ചയ് സിങ്, ഡോ.സന്ദീപ് പഠക് എന്നിവർ ചേർന്നു ചണ്ഡിഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായിരിക്കില്ല എന്നു വ്യക്തമാക്കിയത്.
‘‘ഹരിയാനയിൽ മുഴുവൻ ശക്തിയോടെയും തിരഞ്ഞെടുപ്പിനെ നേരിടാൻ എഎപി തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ പത്തുവർഷം കൊണ്ട് ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാൻ സംസ്ഥാനത്തെ നശിപ്പിച്ചിരിക്കുകയാണ്. ബിജെപി സർക്കാർ ലാത്തി ഉപയോഗിച്ച് പാവപ്പെട്ട കർഷകരേയും യുവാക്കളേയും ദ്രോഹിച്ചു. അഭിമാനത്തോടെയും സന്തോഷത്തോടെയും സായുധസേനയിൽ ചേർന്ന് രക്തസാക്ഷികളായ ഹരിയാനയിലെ യുവത്വത്തെ അവഹേളിക്കുകയാണ് അഗ്നിവീർ പദ്ധതിയിലൂടെ സർക്കാർ ചെയ്തത്.’’– ഭഗവന്ത് മാൻ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളായ ആം ആദ്മിയും കോൺഗ്രസും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. ആകെയുള്ള 10 സീറ്റുകളിൽ ഒമ്പതിൽ കോൺഗ്രസും ഒന്നിൽ മാത്രം എഎപിയും മത്സരിക്കുകയായിരുന്നു. എന്നാൽ അഞ്ച് സീറ്റിലും കോൺഗ്രസ്വമ്പിച്ച വിജയം നേടിയപ്പോൾ മത്സരിച്ച ഒരു സീറ്റിൽ എഎപി പരാജയപ്പെടുകയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടിയ ബിജെപി പകുതി സീറ്റുകളിലേക്ക് ചുരുങ്ങി.