ദുരിതപ്പെയ്ത്ത്; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ: അറിയാം പ്രധാന വാർത്തകൾ
തിരുവനന്തപുരം∙ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ

തിരുവനന്തപുരം∙ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. . കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്.
വായിക്കാം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, റെഡ് അലർട്ട്: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, 2 മരണം
ന്യൂഡൽഹി∙ പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
വായിക്കാം: നിയമ വിദ്യാർഥിനിയുടെ കൊലപാതകം: പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
തിരുവനന്തപുരം ∙ ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. മണിപ്പാലിലായിരുന്നു അന്ത്യം.
വായിക്കാം: ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു; മനുഷ്യരുടെ ഹൃദയതാളം കാത്തയാൾ
റാഞ്ചി∙ ചില ആളുകൾ ഭഗവാൻ ആവാൻ ആഗ്രഹിക്കുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു നേരെയാണ് മോഹൻ ഭാഗവതിന്റെ ഒളിയമ്പ്. ചില ആളുകൾക്ക് സൂപ്പർമാൻ ആകാനും പിന്നീട് ഭഗവാനാകാനുമാണ് ആഗ്രഹം. ഭഗവാനായാൽ പിന്നെ വിശ്വരൂപം തന്നെയാകണമെന്നും അവിടെ അവസാനിക്കുമോ എന്ന് അറിയില്ലെന്നും. ജാർഖണ്ഡിലെ ബിഷ്ണുപുരിൽ ലെവൽ വർക്കർ സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
വായിക്കാം: ‘ചിലർക്ക് ഭഗവാനാകണമെന്നാണ് ആഗ്രഹം’: മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്
ന്യൂഡൽഹി∙ നീറ്റ് യുജിയുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നത്തെ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.30നു വാദം തുടരും. ഉച്ചയ്ക്കു മുൻപായി വാദം തീർക്കാൻ ശ്രമിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നഗരാടിസ്ഥാനത്തിലും പരീക്ഷാകേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും തരംതിരിച്ചുള്ള നീറ്റ് യുജി പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചു. വിദ്യാർഥികളുടെ പേര് മറച്ചുകൊണ്ടായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. കേന്ദ്രം എതിർത്തെങ്കിലും ശനിയാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
വായിക്കാം: നീറ്റ് യുജി: നഗരാടിസ്ഥാനത്തിലും പരീക്ഷാ കേന്ദ്രാടിസ്ഥാനത്തിലും ഫലം പ്രസിദ്ധീകരിക്കും; സുപ്രീം കോടതി