കൽപറ്റ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻമേൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് സർവകലാശാല വൈസ് ചാൻസലർ. സിദ്ധാർഥന്റെ മരണവും അതിലേക്കു നയിച്ച കാര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻമേൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് സർവകലാശാല വൈസ് ചാൻസലർ. സിദ്ധാർഥന്റെ മരണവും അതിലേക്കു നയിച്ച കാര്യങ്ങളും ക്യാംപസിലെ പ്രശ്നങ്ങളും അക്കമിട്ടു നിരത്തി ഇന്നലെയാണു റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ശക്തമായ തുടർ നടപടികൾക്കു സാധ്യത കുറവാണെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. 

സിദ്ധാർഥന്റെ മരണസമയത്ത് വിസി ആയിരുന്ന ഡോ. എം.ആര്‍.ശശീന്ദ്രനാഥ് ഈ മാസം 23ന് വിരമിക്കും. ഇദ്ദേഹം നിലവിൽ സസ്പെൻഷനിലാണ്. അഞ്ച് ദിവസത്തിനുള്ളിൽ ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയില്ല. ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ കോളജ് ഡീന്‍ ഡോ. നാരായണൻ, അസി.വാർഡൻ കാന്തനാഥൻ എന്നിവരും നിലവിൽ സസ്പെൻഷനിലാണ്. ഇവർക്കെതിരെയാണു നടപടി സ്വീകരിക്കാൻ സാധ്യത.

ADVERTISEMENT

ഗവർണർ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. ജുഡീഷ്യൽ കമ്മിഷൻ അല്ലാത്തതിനാൽ മറ്റ് അധികാരങ്ങളൊന്നുമില്ല. കൃത്യവിലോപം നടത്തി എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരം സർവകലാശാല ഭരണസമിതിക്കാണ്. ഗവർണർ, വൈസ് ചാൻസലർക്ക് കമ്മിഷൻ റിപ്പോർട്ട് നൽകിയശേഷം നടപടി എടുത്ത് റിപ്പോർട്ട് നൽകാനാകും നിർദേശിക്കുക. അഞ്ചു ദിവസം മാത്രം ശേഷിക്കുന്നതിനാൽ മുൻ വിസിക്കെതിരെ നടപടിക്കു സാധ്യതയില്ല. നോട്ടിസ് നൽകി വിശദീകരണം ചോദിച്ചു നടപടിയെടുക്കാനുള്ള സമയം അവശേഷിക്കുന്നില്ല. മറ്റു രണ്ടുപേരുടെ മേലും നടപടി ഉണ്ടായേക്കും. 

സിബിഐ അന്വേഷണത്തെ ഈ റിപ്പോർട്ട് സ്വാധീനിക്കാൻ സാധ്യതയില്ല. സിബിഐയുടെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ശശികുമാർ പറഞ്ഞു പറഞ്ഞു. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതലൊന്നും സിബിഐ നടത്തിയില്ല. പ്രതികൾക്ക് രക്ഷപ്പെടാൻ സാധിക്കുന്ന പഴുതുകൾ നിലനിർത്തിയാണ് അന്വേഷണം മുന്നോട്ടുപോയത്. സിബിഐ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഗവർണർ നിയോഗിച്ച കമ്മിഷന്‍ സിപിഎമ്മിന് എതിരായിരുന്നു. പ്രതികളായ വിദ്യാർഥികളെ സംരക്ഷിക്കാനാണു സിപിഎം ശ്രമിക്കുന്നത്. ഇവരെ സംരക്ഷിച്ചാൽ മാത്രമേ എസ്എഫ്ഐയിൽ ചേരുന്ന വിദ്യാർഥികളെ പാർട്ടി സംരക്ഷിക്കുന്നുവെന്നു വരുത്തിത്തീർക്കാൻ സാധിക്കൂ. സിദ്ധാർഥന്റെ കേസ് എവിടെയും എത്താൻ പോകുന്നില്ല എന്നാണു തോന്നുന്നത്.

ADVERTISEMENT

സിബിഐയിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പ്രതികൾക്കു രക്ഷപ്പെടാൻ നിരവധി പഴുതുകൾ ഇട്ടുകൊണ്ടാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് സമർപ്പിച്ച റിപ്പോർട്ടിൽ ക്യാംപസിലെ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നതിനാൽ ക്യാംപസിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും ശശികുമാർ പറഞ്ഞു. 

സർവകലാശാല അധികൃതർ സിദ്ധാർഥന്റെ മരണവിവരം അറിഞ്ഞശേഷം പോലും വിവേകപൂര്‍വം നടപടികള്‍ കൈക്കൊള്ളാത്തതു സമൂഹത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഡോക്ടര്‍ കൂടിയായ ഡീനിനു സിദ്ധാർഥന്റെ മൃതശരീരം നീലനിറമായിട്ടും തണുത്തുറഞ്ഞിട്ടും നാഡിമിടിപ്പില്ലെന്നു കണ്ടെത്തിയിട്ടും യഥാസമയം പൊലീസിനെ അറിയിക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായി. സിദ്ധാര്‍ഥന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് വിസിയായിരുന്ന ഡോ. എം.ആര്‍.ശശീന്ദ്രനാഥ്, ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ കോളജ് ഡീന്‍ ഡോ. നാരായണന്‍ എന്നിവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടൻമേൽ ഇനി ഗവർണറാണു നടപടി സ്വകരിക്കേണ്ടത്.

English Summary:

Justice A. Hariprasad Submits Report on JS Siddharth's Death to Governor