കോട്ടയം∙ തീരെ അവശനായിരുന്ന അവസാന കാലത്തു പോലും ജനങ്ങൾക്കിടയിൽ ജീവിക്കാനും പ്രവർത്തിക്കാനും ആഗ്രഹിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭാരത് ജോഡോ യാത്രയിൽ ആലപ്പുഴയിൽ ഒപ്പം നടക്കാൻ എത്തിയ ഉമ്മൻചാണ്ടിയെ ഏറെ നിർബന്ധിച്ചാണ് രാഹുൽഗാന്ധി വാഹനത്തിൽ കയറ്റിയതെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ തീരെ അവശനായിരുന്ന അവസാന കാലത്തു പോലും ജനങ്ങൾക്കിടയിൽ ജീവിക്കാനും പ്രവർത്തിക്കാനും ആഗ്രഹിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഭാരത് ജോഡോ യാത്രയിൽ ആലപ്പുഴയിൽ ഒപ്പം നടക്കാൻ എത്തിയ ഉമ്മൻചാണ്ടിയെ ഏറെ നിർബന്ധിച്ചാണ് രാഹുൽഗാന്ധി വാഹനത്തിൽ കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘വികസന പ്രവർത്തനങ്ങൾ വേറെയും മുഖ്യമന്ത്രിമാർ നടത്തി. എന്നാൽ വികസനവും കരുതലും എന്ന ആശയത്തോടെ പ്രവർത്തിച്ചത് ഉമ്മൻചാണ്ടി മാത്രമാണ്. നിവേദനം ലഭിക്കുമ്പോൾ നിവേദകരുടെ മാനസികാവസ്ഥ അദ്ദേഹം മനസ്സിലാക്കുമായിരുന്നു. അതിനാലാണ് ജനങ്ങളെ മനസ്സിലാക്കി തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിന് സാധിച്ചത്. സുനാമി ഉണ്ടായപ്പോൾ സ്ഥലം സന്ദർശിക്കുക മാത്രമല്ല സാധാരണക്കാരന് നൂലാമാലകളില്ലാതെ ആശ്വാസം വേഗമെത്തിക്കാൻ 15 ദിവസവും ക്യാബിനറ്റ്  ചേർന്നു’’ – കെ.സി.വേണുഗോപാൽ പറഞ്ഞു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.. ചിത്രം : റസൽ ഷാഹുൽ മനോരമ
ADVERTISEMENT

സമ്മേളന വേദിയായ  മാമ്മൻ മാപ്പിള ഹാളിന്റെ പ്രധാനവേദിക്കു പുറത്തും ജനം തിങ്ങിക്കൂടിയിരുന്നു. രണ്ടു സ്ഥലങ്ങളിൽ സജ്ജീകരിച്ചിരുന്ന വലിയ സ്ക്രീനിനു മുന്നിലും പ്രവർത്തകർ നിരന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, എംപിമാരായ ബെന്നി ബഹ്‍നാൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, സനീഷ് കുമാർ ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി. സിദ്ദിഖ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, പി.എ. സലീം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പങ്കെടുത്തു.

ഉമ്മൻചാണ്ടി അനുസ്മരണത്തോട് അനുബന്ധിച്ച് മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചിത്രപ്രദർശനം കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രദർശനം 20ന് സമാപിക്കും. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതുവരെയാണ് പ്രദർശന സമയം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT