ന്യൂഡൽഹി∙ ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം കണ്ടെത്തിയതായും വിഷയത്തിൽ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തുന്നതായും കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ ഉദ്യോഗസ്ഥരെ (എൻഐസി) ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം കണ്ടെത്തിയതായും വിഷയത്തിൽ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തുന്നതായും കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ ഉദ്യോഗസ്ഥരെ (എൻഐസി) ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. തകരാർ കണ്ടെത്തി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വിഷയത്തിൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) പുറപ്പെടുവിച്ച സുരക്ഷാ നിർദേശവും അശ്വിനി വൈഷ്ണവ് പങ്കുവച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ എൻഐസിക്ക് കീഴിൽ വരുന്ന വിഭാഗമാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി). 

ADVERTISEMENT

തകരാർ കണ്ടെത്തിയിരിക്കുന്നതു ക്രൗഡ് സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകളെയാണെന്നാണു സിഇആർടി അറിയിച്ചിരിക്കുന്നത്. ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണു വിൻഡോസ് പ്രവർത്തനം നിലച്ചതെന്നും സിഇആർടി പറയുന്നു. അപ്ഡേറ്റ് പിൻവലിച്ചു പഴയ രീതിയിലേക്കു മാറ്റിയെന്നും സിഇആർടി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. പുതിയ അപ്ഡേറ്റിലേക്കു ലഭിച്ചില്ലെങ്കിൽ താഴെ പറയുന്ന രീതിയിൽ ചെയ്യണമെന്നും സിഇആർടി അധികൃതർ അറിയിച്ചു.

∙വിന്‍ഡോസ് കംപ്യൂട്ടറുകളെ സേഫ് മോഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക. 

ADVERTISEMENT

∙C:\Windows\System32\drivers\CrowdStrike directory ഫോൾഡർ തിരഞ്ഞെടുക്കുക

∙ ഈ ഫോൾഡറിൽ നിന്നും C-00000291*.sys എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.

ADVERTISEMENT

∙ തുടർന്ന് സാധാരണ രീതിയില്‍ കംപ്യൂട്ടർ ബൂട്ട് ചെയ്യുക.

English Summary:

Central government Microsoft outage cause