പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റം നിയമവിരുദ്ധമെന്ന് രാജ്യാന്തര കോടതി, സ്വന്തം ഭൂമിയിലേത് അധിനിവേശമല്ലെന്ന് നെതന്യാഹു
ഹേഗ്∙ പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കുടിയേറ്റവും സെറ്റിൽമെന്റ് സ്ഥാപിക്കലും നിയമവിരുദ്ധമാണെന്ന് രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്നും ഐസിജെ പറഞ്ഞു. ഇതാദ്യമായാണ് ഇസ്രയേൽ–പലസ്തീൻ വിഷയത്തിൽ ഐസിജെ തീർപ്പുകൽപ്പിച്ചുള്ള വിധിപ്രസ്താവം നടത്തുന്നത്.

കിഴക്കൻ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ നടത്തുന്ന കുടിയേറ്റം രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് 15 അംഗ പാനലിന്റെ വിധി വായിച്ചുകൊണ്ട് അധ്യക്ഷൻ നവാഫ് സലാം പറഞ്ഞു. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി നിലവിലുള്ള എല്ലാ കുടിയേറ്റക്കാരെയും പലസ്തീനിൽ നിന്ന് ഒഴിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.
അതേസമയം, കോടതിയുടെ കണ്ടെത്തലിനെ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എതിർത്തു. കോടതിയുടേത് ഏകപക്ഷീയമായ വിധിയാണെന്നും മേഖലയിൽ ഒത്തുതീർപ്പ് ചർച്ചകളിലൂടെ മാത്രമേ കുടിയേറ്റ വിഷയം പരിഹരിക്കാൻ സാധിക്കൂയെന്നും ഇസ്രയേൽ ആവർത്തിച്ചു. ജൂത രാഷ്ട്രമായ ഇസ്രയേലിന് സ്വന്തം ഭൂമിയിൽ ‘അധിനിവേശം’ നടത്താൻ സാധിക്കില്ലെന്നാണ് ഐസിജെ വിധിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രതികരണം.