സർക്കാരിനെ പൂട്ടാൻ യുഡിഎഫിന് നിഴൽ മന്ത്രിസഭ; പ്രകടന പത്രികയ്ക്കായി മുന്നൊരുക്കം, ലക്ഷ്യം 2026
തിരുവനന്തപുരം ∙ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിഴൽ മന്ത്രിസഭ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കി യുഡിഎഫ്. സംസ്ഥാന സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാൻ വിഷയങ്ങൾ കണ്ടെത്തുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയാറാക്കുക കൂടിയാണ് ലക്ഷ്യം. ഇതിനായി 2022ൽ യുഡിഎഫ് രൂപീകരിച്ച

തിരുവനന്തപുരം ∙ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിഴൽ മന്ത്രിസഭ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കി യുഡിഎഫ്. സംസ്ഥാന സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാൻ വിഷയങ്ങൾ കണ്ടെത്തുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയാറാക്കുക കൂടിയാണ് ലക്ഷ്യം. ഇതിനായി 2022ൽ യുഡിഎഫ് രൂപീകരിച്ച ഉപസമിതികളാണ് നിഴൽ മന്ത്രിസഭകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. സർക്കാരിന്റെ ഓരോ വകുപ്പുകളുടെയും പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം അതിനുള്ളിലെ അഴിമതികൾ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. വകുപ്പുകളിലെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായങ്ങൾക്കൊപ്പം അതത് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഇത്തരത്തിൽ കിട്ടുന്ന വിഷയങ്ങൾ പരമാവധി ജനങ്ങൾക്കു മുന്നിലെത്തിക്കും.
രണ്ട് വർഷം മികച്ച പ്രവർത്തനം നടത്തി പ്രകടനപത്രികയ്ക്ക് വ്യക്തമായ രൂപം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘ഓരോ വിഷയങ്ങളിലും സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രധാന ചോദ്യമുണ്ട്. നിങ്ങൾ വന്നാൽ എന്തു ചെയ്യുമെന്നാണ് ആ ചോദ്യം. അതിനാൽ തന്നെ എല്ലാ വിഷയത്തിലും കുറ്റം മാത്രം പറയാതെ ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. കുറ്റം മാത്രം പറഞ്ഞിരിക്കാൻ സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ട് വർഷം ഇല്ലെന്നിരിക്കെ പ്രകടന പത്രികയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ ഈ നിഴൽ മന്ത്രിസഭയ്ക്ക് സാധിക്കും’’ – വി.ഡി.സതീശൻ പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടിൽ അകപ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിനു തൊട്ടു മുൻപ് സംസ്ഥാനത്തെ മാലിന്യ ശുചീകരണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ചിരുന്നു. നിഴൽ മന്ത്രിസഭയാണ് ഇതിനുപിന്നിലെ വിശദാംശങ്ങളെല്ലാം ശേഖരിച്ചത്.
നിഴൽ മന്ത്രിസഭ നയിക്കുന്നവർ
∙സാമ്പത്തികവും ആസൂത്രണവും, തദ്ദേശം – സി.പി.ജോൺ
∙വിദ്യാഭ്യാസം – കെ.സി.ജോസഫ്
∙ആരോഗ്യം – എം.കെ.മുനീർ
∙കൃഷി – മോൻസ് ജോസഫ്
നിയമസഭയിൽ ആഭ്യന്തര വകുപ്പും പൊതുഭരണ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിലാണ്. സാമ്പത്തിക വിഭാഗത്തിന് റോജി എം.ജോണും എ.പി.അനിൽകുമാറുമാണ് നേതൃത്വം നൽകുന്നത്. തീരദേശവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും വിവരശേഖരണം എം.വിൻസെന്റിന്റെ നേതൃത്വത്തിൽ നടക്കുമ്പോൾ പരിസ്ഥിതി, വന്യജീവി–മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശേഖരിക്കുന്നത് സണ്ണി ജോസഫാണ്.
ഒക്ടോബറിൽ കോൺക്ലേവ്
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് കോൺക്ലേവ് സംഘടിപ്പിക്കാനും യുഡിഎഫിനു പദ്ധതിയുണ്ട്. വരുന്ന ഒക്ടോബറിൽ നടത്തുന്ന കോൺക്ലേവിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലോകം അറിയുന്ന ആരോഗ്യ വിദഗ്ധരെ എത്തിക്കും. ഡോ. എസ്.എസ്.ലാലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഡോക്ടർമാർ സഹായിക്കും. കോൺക്ലേവിൽ ഉരുത്തിരിയുന്ന ആശയങ്ങൾ മുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. പിന്നാലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ കോൺക്ലേവുകൾ സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ട്. രാജീവ് ഗാന്ധി സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ സേവനവും പ്രയോജനപ്പെടുത്തും.