ബെംഗളൂരു∙ കർണാടക ഷിരൂരിൽ അഞ്ചു ദിവസമായി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സൈന്യമെത്തും. ഞായറാഴ്ച രാവിലെ മുതൽ തിരച്ചിലിന്റെ നേതൃത്വം സൈന്യം ഏറ്റെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇക്കാര്യം എം.കെ.രാഘവൻ എംപിയെ അറിയിച്ചു. കലക്ടറുടെ റിപ്പോർട്ട് കർണാടക സർക്കാർ സൈന്യത്തിനു കൈമാറി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സംസാരിച്ചിരുന്നു. സൈന്യത്തിനെ തിരച്ചിലിനായി വിളിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കർണാടക ഷിരൂരിൽ അഞ്ചു ദിവസമായി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ സൈന്യമെത്തും. ഞായറാഴ്ച രാവിലെ മുതൽ തിരച്ചിലിന്റെ നേതൃത്വം സൈന്യം ഏറ്റെടുക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇക്കാര്യം എം.കെ.രാഘവൻ എംപിയെ അറിയിച്ചു. കലക്ടറുടെ റിപ്പോർട്ട് കർണാടക സർക്കാർ സൈന്യത്തിനു കൈമാറി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സംസാരിച്ചിരുന്നു. സൈന്യത്തിനെ തിരച്ചിലിനായി വിളിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ശനിയാഴ്ച രാത്രി രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഞായറാഴ്ച അതിരാവിലെ പുനരാരംഭിക്കും. രണ്ടാംഘട്ട റഡാർ പരിശോധനയിൽ ഒരു സിഗ്നൽകൂടി ലഭിച്ചു. ആകെ നാല് സിഗ്നലുകളാണ് ലഭിച്ചത്. ജിപിഎസ് പോയിന്റിനു മുകളിലാണ് സിഗ്നൽ. ആദ്യഘട്ട പരിശോധനയിൽ മൂന്നു സിഗ്നലുകൾ ലഭിച്ചിരുന്നു. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

Illustration: Jain David

സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. നേരത്തെ റഡാറിൽ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എൻഐടി വൃത്തങ്ങൾ അറിയിച്ചു. വൻപാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. അതിനാൽ റഡാറിൽ സി​ഗ്നൽ ലഭിക്കാൻ പ്രയാസം നേരിടുന്നതായും ദൗത്യസംഘം വ്യക്തമാക്കുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചിൽ നടത്തുന്നുണ്ട്. രക്ഷാദൗത്യം പരാജയമാണെന്നും എപ്പോൾ വേണമെങ്കിലും വീണ്ടും മണ്ണിടിഞ്ഞു വീഴാമെന്നും കേരളത്തിൽനിന്ന് രക്ഷാദൗത്യത്തിന്റെ ഭാഗമാകാനെത്തിയ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. അർജുനായുള്ള തിരച്ചിൽ 100 മണിക്കൂർ പിന്നിട്ടു. സ്ഥലയ്ക്ക് ഇടയ്ക്ക് മഴ പെയ്യുന്നത് ആശങ്കയുണർത്തുന്നുണ്ട്. അറുപതിലേറെ രക്ഷാപ്രവർത്തകരാണ് തിരച്ചിലിനായി ഉള്ളത്. ചെളിയും പുതിയ ഉറവകളും രക്ഷാശ്രമങ്ങൾക്ക് തിരിച്ചടിയാണ്.

ADVERTISEMENT

ലോറി കണ്ടെത്തിയാൽ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനമുണ്ട്. റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്‌പി നാരായണ പറഞ്ഞു. കേന്ദ്രമന്ത്രി എച്ച്.‍ഡി.കുമാരസ്വാമി ഷിരൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

English Summary:

Search Resumes for Missing Kozhikode Resident After Karnataka Landslide

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT