നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും: ചിരാഗ് പാസ്വാൻ
പട്ന ∙ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നു എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണു

പട്ന ∙ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നു എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണു ഘടകകക്ഷി നേതാവായ ചിരാഗ് പാസ്വാൻ നിലപാടു വ്യക്തമാക്കിയത്.
അനാരോഗ്യം കാരണം നിതീഷ് കുമാർ അടുത്ത തിരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി പദമൊഴിയുമെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ നേതൃത്വത്തിലാകും എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അഭ്യൂഹങ്ങളുണ്ട്.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലാകും ഇന്ത്യാസഖ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് ഉറപ്പാണ്. ജെഡിയു – ആർജെഡി സഖ്യ സർക്കാരിന്റെ കാലത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു താനില്ലെന്നും തേജസ്വിയുടെ നേതൃത്വത്തിലാകും ഇന്ത്യാസഖ്യം മൽസരിക്കുകയെന്നും നിതീഷ് കുമാർ പല തവണ പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട്.