ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ കേഡർമാരെ കിട്ടാനില്ല, പാർട്ടി ജനങ്ങളിൽ നിന്നും അകലുന്നു: സിപിഎം മാർഗരേഖ
തിരുവനന്തപുരം∙ പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സിപിഎം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയാണെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകലുന്നതായും വിലയിരുത്തൽ. മാർഗരേഖ തയാറാക്കുന്നതിന്റെ ഭാഗമായി നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. വീടുകളുമായി പാർട്ടി

തിരുവനന്തപുരം∙ പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സിപിഎം. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയാണെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകലുന്നതായും വിലയിരുത്തൽ. മാർഗരേഖ തയാറാക്കുന്നതിന്റെ ഭാഗമായി നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നുവെന്നും വിമർശനം ഉയർന്നു.
അടിസ്ഥാന വോട്ട് ബാങ്ക് ആയ ഹൈന്ദവ വോട്ട് വർഗീയവൽക്കരിച്ച് ബിജെപി സ്വന്തമാക്കിയെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരണം. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ക്ഷേത്രങ്ങളിലും കലാരൂപങ്ങളിലും വർഗീയ ശക്തികൾ കടന്നുകയറിയത് തടയണം. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
ക്ഷേമപെൻഷൻ കുടിശിക വേഗത്തിൽ തീർക്കണം, വികസന പദ്ധതികൾ മുടങ്ങരുത്, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം,
സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സിപിഎം തയാറാക്കിയ മാർഗരേഖയിലുണ്ട്. പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കണം. ആക്ഷേപങ്ങൾക്ക് അതീതമായ പ്രവർത്തന ശൈലി ആവിഷ്കരിക്കാനാകണമെന്നും മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നു.