കാർവാർ (കർണാടക) ∙ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം ഭൂമിക്കടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെൽഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനം. എസ്പി എം.നാരായണയ്‌ക്കെതിരെയാണ് വിമർശനം ഉയർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെൽഫിയെടുത്തത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ സെൽഫിയെടുത്ത് ഔദ്യോഗിക പേജിൽ പോസ്റ്റു ചെയ്യാമോ എന്നാണ് വിമർശനം ഉയർന്നത്. സമൂഹമാധ്യമത്തിലെ പേജ് ഔദ്യോഗിക വിവരങ്ങൾ കൈമാറാനാണെന്നും സ്വയം മുഖം കാണിക്കാനുള്ളതല്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ‘യൂസ്‌ലെസ് പൊലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കിലെ ശിരൂരിൽ ദേശീയപാത 66ൽ കുന്നിടിഞ്ഞ സ്ഥലത്ത് ഗ്രൗണ്ട് പെനെട്രേറ്റ് റഡാർ (ജിപിആർ) വഴി തിരച്ചിൽ തുടരുന്നു എന്നാണ് എസ്പി സമൂഹമാധ്യമത്തിൽ പറഞ്ഞത്. സെൽഫിക്കൊപ്പം റഡാറിന്റെയും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തി.

ADVERTISEMENT

അർജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ ബന്ധുക്കളെയും വാഹന ഉടമയെയും രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിനെയും കർണാടക പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. എസ്പിക്കെതിരെയാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്. രഞ്ജിത്തിനെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് നിരസിച്ചതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്. മർദനമേറ്റതായി ബന്ധുക്കൾ പിന്നീട് സ്ഥലത്തെത്തിയ മന്ത്രി മംഗാള വൈദ്യയോട് പരാതി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് രഞ്ജിത്ത് ഇസ്രയേലിനെയും അർജുന്റെ സഹോദരി ഭർത്താവ് ജിതിനെയും രക്ഷാപ്രവർത്തന സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നു. 

English Summary:

Criticism Mounts Over Karwar SP’s Selfie During Kozhikode Rescue Mission

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT