ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ഇന്ത്യാ സഖ്യം; പ്രത്യേക പദവി ആവശ്യപ്പെട്ട് ജെഡിയു, വൈഎസ്ആർ കോൺഗ്രസ്
ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ഉറച്ചുനിൽക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു. കീഴ്‌വഴക്കമനുസരിച്ചു ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനു നൽകാൻ കേന്ദ്രം തയാറാകണമെന്നായിരുന്നു ആവശ്യം.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കൊടിക്കുന്നിൽ സുരേഷും ഗൗരവ് ഗൊഗോയുമാണ് യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രത്യേകപദവി വേണമെന്നു ബിഹാറിനുവേണ്ടി ജെഡിയുവും ആന്ധ്രയ്ക്കുവേണ്ടി വൈഎസ്ആർ കോൺഗ്രസും ആവശ്യപ്പെട്ടു. ആന്ധ്രയുടെ പ്രത്യേക പദവിക്കായി നിരന്തരം വാദിച്ചിരുന്ന ടിഡിപി, യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടാതിരുന്നതു ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിൽ ഘടകകക്ഷിയായതോടെ ടിഡിപി നിലപാട് മാറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി ആരോപിച്ചു.