എറണാകുളത്ത് അതിഥിത്തൊഴിലാളിയുടെ താമസം പട്ടിക്കൂട്ടിൽ; ഉടമ വാങ്ങുന്നത് 500 രൂപ വാടക!
എറണാകുളം∙ എറണാകുളത്ത് അതിഥി തൊഴിലാളിയായ ശ്യാം സുന്ദർ കഴിയുന്നത് പട്ടിക്കൂട്ടിൽ. പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിലാണു മൂന്നു മാസമായി താമസം. സമ്പന്നന്റെ വീടിന് പുറകിലുള്ള പഴയ വീട്ടിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. അവിടെ താമസിക്കാൻ പണമില്ലാത്തതിനാലാണു 500

എറണാകുളം∙ എറണാകുളത്ത് അതിഥി തൊഴിലാളിയായ ശ്യാം സുന്ദർ കഴിയുന്നത് പട്ടിക്കൂട്ടിൽ. പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോട് ചേർന്ന പട്ടിക്കൂട്ടിലാണു മൂന്നു മാസമായി താമസം. സമ്പന്നന്റെ വീടിന് പുറകിലുള്ള പഴയ വീട്ടിൽ അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. അവിടെ താമസിക്കാൻ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടിൽ താമസിക്കുന്നതെന്നാണു ശ്യാം സുന്ദർ പറയുന്നത്. നാലുവർഷമായി ശ്യാം സുന്ദർ കേരളത്തിലെത്തിയിട്ട്.
പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാൻ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടിൽ വാടകക്കാർ ഉണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു. വീട്ടുടമയുടെ വീടിനോട് ചേർന്നാണ് പട്ടിക്കൂട്. സംഭവമറിഞ്ഞ നഗരസഭാ അധികൃതർ സ്ഥലത്തെത്തി. പട്ടിക്കൂട്ടിൽ താമസിക്കുന്നതിന് 500 രൂപ വാടക വാങ്ങുന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്.