നാദാപുരത്ത് ആഞ്ഞടിച്ച് കൊടുങ്കാറ്റ്; മൂന്നു പഞ്ചായത്തുകളിലെ മലയോരത്ത് വ്യാപക നാശനഷ്ടം
നാദാപുരം∙ നാദാപുരത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റ് ചെക്യാട്, വളയം, വാണിമേൽ പഞ്ചായത്തുകളിലെ മലയോരത്ത് വൻ നഷ്ടം വിതച്ചു. ചെക്യാട് കുറുവന്തേരിയിൽ മാത്രം 17 വീടുകൾക്ക് നാശനഷ്ടമുണ്ട്. കുറുവന്തേരി യുപി സ്കൂളിനു മുൻപിൽ 7 മുറികളുള്ള കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. വൈദ്യുതി ലൈനുകളും

നാദാപുരം∙ നാദാപുരത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റ് ചെക്യാട്, വളയം, വാണിമേൽ പഞ്ചായത്തുകളിലെ മലയോരത്ത് വൻ നഷ്ടം വിതച്ചു. ചെക്യാട് കുറുവന്തേരിയിൽ മാത്രം 17 വീടുകൾക്ക് നാശനഷ്ടമുണ്ട്. കുറുവന്തേരി യുപി സ്കൂളിനു മുൻപിൽ 7 മുറികളുള്ള കെട്ടിടത്തിന്റെ ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു.
വൈദ്യുതി ലൈനുകളും പോസ്റ്റുകളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്. കാറ്റിനു ശേഷം ഏറെ നേരം തെളിഞ്ഞ കാലാവസ്ഥയായത് രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി. വീടുകൾക്കു മുകളിൽ പതിച്ച മരങ്ങളും ഷീറ്റുകളും മാറ്റാനുള്ള പരിശ്രമം പുരോഗമിക്കുകയാണ്. പലയിടങ്ങകളിലും വീട്ടു മതിലുകളും നിലംപൊത്തി.
വാണിമേൽ പഞ്ചായത്തിലെ മുളിവയലിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരക്കൊമ്പുകൾ പൊട്ടി വീണെങ്കിലും കാറിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ഭാഗത്തും വീടുകൾക്കു നാശനഷ്ടമുണ്ട്. വളയം ഒന്നാംവാർഡിലാണ് വൈദ്യുതി തൂണുകളും മരങ്ങളും വീണതും വീടുകൾക്കു നഷ്ടമുണ്ടായതും.