മീനച്ചിലാറ്റിൽ യുവാവ് മുങ്ങിമരിച്ചു
കോട്ടയം∙ മീനച്ചിലാറ്റിൽ മൂന്നിലവ് കടവുപുഴ ഭാഗത്ത് യുവാവ് മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ കുളിക്കാൻ ഇറങ്ങിയ കൊല്ലം ഈസ്റ്റ് കല്ലട വിമല സദനം അഖിൽ (27) ആണു മരിച്ചത്. അഖിലും കൂട്ടുകാരും ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മടങ്ങും വഴി കടവുപുഴയിൽ ആറ്റിൽ

മൂന്നിലവ്∙ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയ യുവാവ് മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു. കൊല്ലം കല്ലട വിമലാസദനത്തിൽ അഖിൽ (27) ആണു മരിച്ചത്. തിങ്കളാഴ്ച 12 മണിയോടെ മീനിച്ചിലാറിന്റെ കൈവഴിയായ കടവുപുഴ ആറ്റിലാണ് അപകടമുണ്ടായത്. അഖിലും സുഹൃത്തുക്കളായ അഞ്ചുപേരും ഇല്ലിക്കകല്ല്, പൂഞ്ചിറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണു കടവുപുഴ ആറ്റിൽ കുളിക്കാനെത്തിയത്.
അഖിൽ കുളിക്കാനിറങ്ങിയപ്പോൾ വഴുക്കലുള്ള പാറയിൽനിന്നു തെന്നി ഒഴുക്കിൽപെടുകയായിരുന്നു. പിഎസ്സി. കോച്ചിങ് സെന്റർ നടത്തിവരികയായിരുന്നു അഖിൽ. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും എത്തിയാണു മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ജൂണിൽ കൊച്ചി സ്വദേശിയായ യുവാവും ഇവിടെ മുങ്ങിമരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. വഴുക്കൽ നിറഞ്ഞ പാറക്കെട്ടുള്ള സ്ഥലത്ത് മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്.