ലോറി ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും, സജിമോനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ
1.ബെംഗളൂരു∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകം. അർജുനെ പുഴയിൽനിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണു പ്രതീക്ഷ. ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണനയെന്നും

1.കോട്ടയം∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകം. അർജുനെ പുഴയിൽനിന്നും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണു സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണു പ്രതീക്ഷ. ലോറി പുറത്ത് എടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണു പ്രഥമ പരിഗണനയെന്നും സൈന്യം പറഞ്ഞു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനു ശ്രമം നടത്തും. പിന്നീടാകും ട്രക്ക് പുറത്തെടുക്കുക.
വായിക്കാം: പത്താം നാൾ നിർണായകം; ലോറി ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക്കും, അന്തിമ പദ്ധതിയുമായി സൈന്യം
2. ഷിരൂർ കുന്നിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം പരമാവധി 19 മിനിറ്റ് വരെ മാത്രമാണു പ്രവർത്തിച്ചതെന്നു സൂചന. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞും ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ ഓൺ ആയി എന്നുമുള്ള വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ലോറി മണ്ണിടിച്ചിലിൽപ്പെട്ട് അപകടം സംഭവിച്ചതിനു രണ്ടു ദിവസം കഴിഞ്ഞും ലോറിയുടെ എൻജിൻ ഓൺ ആയി എന്ന രീതിയിൽ വന്ന വാർത്തകൾ തെറ്റാണെന്നു മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ലോറിയുടെ ജിപിഎസ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ മനോരമയ്ക്ക് ലഭിച്ചത്
വായിക്കാം: അപകടശേഷം അർജുന്റെ ലോറിയിലെ ജിപിഎസ് പ്രവർത്തിച്ചിരിക്കുക പരമാവധി 19 മിനിറ്റ്; രേഖകൾ പുറത്ത്
3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമോൻ പറയിലിനെ തള്ളി നിർമാതാക്കളുടെ സംഘടന. സജിമോൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗമല്ലെന്നാണ് നിർമാതാക്കളുടെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പ്രത്യേക നിലപാടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
വായിക്കാം: സജിമോനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ‘റിപ്പോർട്ട് പുറത്തുവരാത്തതിനു പിന്നിൽ ചിലരുടെ ഭയം’
4. കോടതിയിൽ വൈദ്യുതി പോയ ഇടവേളയിൽ ലഹരിക്കേസ് പ്രതിയായ ശ്രീലങ്കൻ പൗരൻ രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്ന അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ തൃശൂർ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോഴാണ് സംഭവം.
വായിക്കാം: കോടതിയിൽ കറണ്ട് പോയി, ശ്രീലങ്കൻ പൗരനായ വിയ്യൂർ ജയിലിലെ തടവുകാരൻ രക്ഷപെട്ടു
5. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാംപിളുകളാണ് നെഗറ്റീവായത്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ്പ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.
വായിക്കാം: നിപ്പയിൽ ആശ്വാസം; 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ്