ബിജെപി നേതാവിനെ അധിക്ഷേപിച്ചതായി പരാതി, ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്
ന്യൂഡൽഹി∙ ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. യൂട്യൂബ് വീഡിയോയിൽ ധ്രുവ് റാഠി തന്നെ ‘അക്രമവും അധിക്ഷേപകരവുമായ ട്രോൾ’ എന്നു വിളിച്ച് തന്നെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണ് കോടതിയെ സമീപിച്ചത്. ‘മൈ റിപ്ലെ ടു ഗോദി

ന്യൂഡൽഹി∙ ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതിയുടെ സമൻസ്. യൂട്യൂബ് വീഡിയോയിലൂടെ ധ്രുവ് റാഠി തന്നെ അപമാനിച്ചെന്ന് ആരോപിച്ചു ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണു കോടതിയെ സമീപിച്ചത്. അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി തന്നെ വിളിച്ചതായി സുരേഷ് കരംഷി നഖുവ ആരോപിച്ചു.
‘മൈ റിപ്ലെ ടു ഗോദി യൂട്യൂബേഴ്സ്’ എന്ന പേരിൽ ജൂലൈ 7ന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയാണു പരാതിക്ക് ആധാരം. ഒരു കഥയില്ലാത്തയാളാണു നഖുവയെന്നും ധ്രുവ് റാഠി വിഡിയോയിൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. റാഠിയുടെ പരാമർശത്തെത്തുടർന്നു തനിക്ക് സമൂഹത്തിൽനിന്നും വലിയ അപമാനം നേരിടേണ്ടി വന്നെന്നാണു നഖുവയുടെ ഹർജിയിൽ പറയുന്നത്. കേസ് ഓഗസ്റ്റ് 6ന് പരിഗണിക്കും.