ഷിരൂരിൽ രക്ഷാപ്രവർത്തനം വൈകിയില്ല; തിരിച്ചറിയാതെ ഒരു മൃതദേഹം: കർണാടക സർക്കാരിന്റെ തൽസ്ഥിതി റിപ്പോർട്ട്
ബെംഗളൂരു∙ ഷിരൂർ മണ്ണിടിച്ചിലിൽ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നു ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ തൽസ്ഥിതി റിപ്പോർട്ട്. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നാണു സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. ഉത്തര കന്നഡയില്‍ ഈ മാസം ഇന്നലെ വരെ ലഭിച്ചതു 85 ശതമാനത്തിലധികം മഴയാണ്.

ബെംഗളൂരു∙ ഷിരൂർ മണ്ണിടിച്ചിലിൽ രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നു ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ തൽസ്ഥിതി റിപ്പോർട്ട്. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്നാണ് സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. ഉത്തര കന്നഡയില്‍ ഈ മാസം ഇന്നലെ വരെ ലഭിച്ചത് 85 ശതമാനത്തിലധികം മഴയാണ്. അങ്കോലയിലുണ്ടായതു 20 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുണ്ടായത് മണ്ണിടിച്ചിലിനു കാരണമായി. മണ്ണിടിച്ചിലിൽ മൂന്നു ഗ്യാസ് ടാങ്കറുകളും അര്‍ജുന്റെ ട്രക്കും ഒഴുകിപ്പോയി.
ഷിരൂരിൽ അപകടമുണ്ടായ ജൂലൈ 16നു തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 16നു വൈകുന്നേരം 4 മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ പത്തില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് 171 അംഗ സംഘമാണ്. ഇതില്‍ ഇന്ത്യന്‍ നാവികസേനയുടെ 12 മുങ്ങല്‍ വിദഗ്ധരുമുണ്ട്. കാണാതായവരെ കണ്ടെത്താന്‍ ഗംഗാവലി നദിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുന്നുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. മോശം കാലാവസ്ഥയിലും തിരച്ചില്‍ തുടരുന്നുവെന്ന് കർണാടക സർക്കാർ വ്യക്തമാക്കുന്നു.