സജിമോനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ‘റിപ്പോർട്ട് പുറത്തുവരാത്തതിനു പിന്നിൽ ചിലരുടെ ഭയം’
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമോൻ പറയിലിനെ തള്ളി നിർമാതാക്കളുടെ സംഘടന. സജിമോൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗമല്ലെന്നാണ് നിർമാതാക്കളുടെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പ്രത്യേക നിലപാടില്ലെന്നും

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമോൻ പറയിലിനെ തള്ളി നിർമാതാക്കളുടെ സംഘടന. സജിമോൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗമല്ലെന്നാണ് നിർമാതാക്കളുടെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പ്രത്യേക നിലപാടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സർക്കാർ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനു യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അപ്രമാദിത്വം നിലനിൽക്കട്ടെയെന്ന് കോടതിയും സർക്കാരും ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. സിനിമയിലെ ചിലരുടെ ഭയമാണ് റിപ്പോർട്ട് പുറത്തുവിടാത്തതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിർമാതാവ് സജിമോന്‍ പറയിലിന്റെ ഹര്‍ജിയില്‍ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാരിനും വിവരാവകാശം നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും കോടതി നോട്ടിസ് അയക്കും. ജസ്റ്റിസ് പി.എം. മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ഒരാഴ്ചയ്ക്കകം എതിര്‍കക്ഷികള്‍ മറുപടി നല്‍കണം.