‘ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുത്’; പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവെ മന്ത്രി
ന്യൂഡൽഹി∙ പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ തെറ്റെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണു പറഞ്ഞതെന്നു മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, മന്ത്രിക്ക് എവിടെ നിന്നു കിട്ടിയെന്നു ചോദിക്കണം എന്നായിരുന്നു അശ്വിനി

ന്യൂഡൽഹി∙ പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ തെറ്റെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണു പറഞ്ഞതെന്നു മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ, മന്ത്രിക്ക് എവിടെ നിന്നു കിട്ടിയെന്നു ചോദിക്കണം എന്നായിരുന്നു അശ്വിനി വൈഷ്ണവിന്‍റെ മറുപടി. സംസ്ഥാനത്തു റെയിൽവേ ചുമതലയുള്ള മന്ത്രിയായ വി.അബ്ദുറഹിമാൻ പാലക്കാട് ഡിവിഷൻ വിഭജനം ചെറുക്കണമെന്നു പറഞ്ഞിരുന്നു.
കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നു. യുപിഎ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണയുണ്ട്. കേരളത്തിൽ റെയിൽവേ വൈദ്യുതികരണം 100 ശതമാനം പൂർത്തിയായി. റെയിൽവേ വികസനത്തിനു സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. ഇനിയും 459 ഹെക്ടർ ഭൂമി ആവശ്യമാണ്. ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.