രാഷ്ട്രപതി ഭവനിലും പേരുമാറ്റം; വാസുകിയുടെ നിയമനത്തിനെതിരെ കേന്ദ്രം: പ്രധാനവാർത്തകൾ
ന്യൂഡൽഹി∙ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളടക്കം സമ്മാനിക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാനവേദിയാണു ദർബാർ ഹാൾ. അശോക് ഹാളിലായിരുന്നു

ന്യൂഡൽഹി∙ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളടക്കം സമ്മാനിക്കുന്ന രാഷ്ട്രപതി ഭവനിലെ പ്രധാനവേദിയാണു ദർബാർ ഹാൾ. അശോക് ഹാളിലായിരുന്നു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.
വായിക്കാം: ദർബാർ ഹാള്‍ ഇനി ഗണതന്ത്ര മണ്ഡപം, അശോക് ഹാൾ അശോക് മണ്ഡപം; രാഷ്ട്രപതി ഭവനിൽ പേരുമാറ്റം...
വാഷിങ്ടൻ∙ രാജ്യത്തെയും പാർട്ടിയേയും ഒരുമിപ്പിക്കാനാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘യുവ ശബ്ദ’ങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും ബുധനാഴ്ച യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ ബൈഡൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയതിനുശേഷം ആദ്യമായാണ് ബൈഡൻ നേരിട്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നത്.
ന്യൂഡൽഹി ∙ കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ.വാസുകിക്കു നൽകിയതിൽ മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാന സർക്കാർ ഭരണഘടന മറികടക്കരുതെന്നാണ് നിർദേശം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം വ്യക്തമാക്കി.
വായിക്കാം: ‘അധികാരമില്ലാത്തിടത്ത് കൈകടത്തരുത്’: വാസുകിയെ നിയമിച്ചതിൽ കേരളത്തിന് മുന്നറിയിപ്പ്...
കൊച്ചി ∙ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. തൊഴിലവസരങ്ങളും വളർച്ചയും ഏറ്റവും കൂടുതൽ സൃഷ്ടിക്കാൻ കഴിയുന്ന സ്വകാര്യമേഖലയ്ക്കു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം വ്യാഴാഴ്ച കൊച്ചി ലെ മെറിഡിയന്‍ ഇന്റർനാഷനൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയില്‍ ഇരുപത്തിയഞ്ചമത്തേതായിരുന്നു ജോഷിയുടേത്.
വായിക്കാം: ഭക്ഷ്യപണപ്പെരുപ്പം നിയന്ത്രിക്കണം; സ്വകാര്യ മേഖലയ്ക്കു പിന്തുണ വേണം: ധർമകീർത്തി ജോഷി...
ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിനവും വ്യക്തമായ ഉത്തരമില്ലാതെ അവസാനിച്ചു. രാത്രി നടക്കേണ്ട ഡ്രോൺ പരിശോധന തടസ്സപ്പെട്ടതോടെയാണ് രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിലായത്. ഗംഗാവലി പുഴയിലെ നീരൊഴുക്ക് വർധിച്ചതോടെ നാവികസേനാ ഡൈവിങ് സംഘം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. പുഴയിൽനിന്ന് 20 അടി താഴ്ചയിൽ കണ്ടെത്തിയ ലോഹഭാഗങ്ങൾ അർജുൻ ഓടിച്ചിരുന്ന ലോറിയുടേതു തന്നെയാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. എന്നാൽ, ഏറ്റവും ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാൻ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല.
വായിക്കാം: ഉത്തരമില്ലാതെ പത്താം ദിനം: രാത്രി ഡ്രോൺ പരിശോധന നടന്നില്ല, പുഴയിൽ അടിയൊഴുക്ക്...