‘മാണ്ഡിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; ഹർജിയിൽ കങ്കണക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി
ഷിംല∙ കങ്കണ റനൗട്ടിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി കങ്കണയ്ക്ക് നോട്ടിസ് അയച്ചു. മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയാണ് ഹിമാചൽ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നാമനിര്‍ദേശ പത്രിക കാരണം കൂടാതെ നിരസിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലായകിന്റെ ഹർജി. മാണ്ഡിയില്‍ നിന്നുള്ള കങ്കണയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി പരിഗണിക്കവെയാണ് കങ്കണ റനൗട്ടിന് നോട്ടിസ് അയയ്ക്കാൻ കോടതി

ഷിംല∙ കങ്കണ റനൗട്ടിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി കങ്കണയ്ക്ക് നോട്ടിസ് അയച്ചു. മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയാണ് ഹിമാചൽ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നാമനിര്‍ദേശ പത്രിക കാരണം കൂടാതെ നിരസിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ലായകിന്റെ ഹർജി. മാണ്ഡിയില്‍ നിന്നുള്ള കങ്കണയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി പരിഗണിക്കവെയാണ് കങ്കണ റനൗട്ടിന് നോട്ടിസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്. ഓഗസ്റ്റ് 21നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്ന റേവാള്‍ നിർദേശം നൽകിയിരിക്കുന്നത്.
വനം വകുപ്പിലെ മുന്‍ ജീവനക്കാരനായ നേഗി താന്‍ സ്വമേധയ വിരമിച്ചതാണെന്നും തനിക്ക് അവിടെ കുടിശ്ശികയൊന്നും ഇല്ലെന്നുമുള്ള സർട്ടിഫിക്കറ്റ് നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയെന്നാണ് പറയുന്നത്. വൈദ്യുതി, ജലം, ടെലിഫോണ്‍ വകുപ്പുകളില്‍ നിന്ന് കുടിശ്ശിക ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഒരു ദിവസം അനുവദിച്ചു. എന്നാല്‍ അവ സമര്‍പ്പിച്ചപ്പോള്‍ റിട്ടേണിങ് ഓഫിസര്‍ അവ സ്വീകരിക്കാതെ നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നുവെന്ന് ലായക് പരാതിയിൽ പറയുന്നു.
പത്രികകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നുമാണ് നേഗി ആവശ്യപ്പെട്ടിരിക്കുന്നത്. മാണ്ഡി ലോക്സഭാ സീറ്റില്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിങ്ങിനെ 74,755 വോട്ടുകള്‍ക്കാണ് കങ്കണ റനൗട്ട് പരാജയപ്പെടുത്തിയത്.