‘ബിഹാർ ഒഴികെയുള്ള സംസ്ഥാനങ്ങളെ അവഗണിച്ചു’: സഭയിൽ പ്രതിപക്ഷ പ്രതിഷേധം
പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച തുടരുന്നു. ബജറ്റിൽ ആന്ധ്രയെയും ബിഹാറിനെയും ഒഴികെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധവും തുടരുന്നുണ്ട്. അതേസമയം സഭ തടസപ്പെടുത്താതെയാണ് പ്രതിഷേധം. ഇരുസഭകളിലും ചോദ്യോത്തര വേള തുടരുകയാണ്. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും പ്രതിപക്ഷം പങ്കെടുക്കുന്നുണ്ട്.

ന്യൂഡൽഹി∙ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച തുടരുന്നു. ബജറ്റിൽ ആന്ധ്രയെയും ബിഹാറിനെയും ഒഴികെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധവും തുടരുന്നുണ്ട്. അതേസമയം സഭ തടസപ്പെടുത്താതെയാണ് പ്രതിഷേധം.
ഇരുസഭകളിലും ചോദ്യോത്തര വേള തുടരുകയാണ്. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും പ്രതിപക്ഷം പങ്കെടുക്കുന്നുണ്ട്. ബജറ്റ് ചർച്ചയിൽ ആന്ധ്രയെയും ബിഹാറിനെയും അധികം വിമർശിക്കരുതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടാത്തതിനെ കേന്ദ്രീകരിച്ചായിരിക്കണം പ്രസംഗിക്കേണ്ടതെന്നും രാഹുൽ ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ സംസാരിച്ച ശശി തരൂരിനെ കൂടാതെ കേരളത്തിൽനിന്ന് ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുക്കും.